പ്രണയജീവിതം
ദസ്തയവ്‌സ്‌കിയുടെ
പ്രണയാനുഭവഭങ്ങളും ജീവിതവും
വേണു പി ദേശം
വിശ്വസാഹിത്യനായകനായ ദസ്തയവ്സ്കിയുടെ ജീവിതത്തില് നിര്ണ്ണായകമായ മാറ്റങ്ങള് വരുത്തിയ മൂന്നു പ്രണയിനികളെ കേന്ദ്രീകരിച്ചെഴുതിയ കൃതി. യുവതിയും വിധവയുമായ മരിയ ഇസയേവയായിരുന്നു എഴുത്തുകാരന്റെ ജീവിതത്തിലേക്കു കടന്നുവന്ന ആദ്യപ്രണയിനി. നാടകീയവും ദുരിതപൂര്ണ്ണവുമായിരുന്നു ആ ജീവിതം. പോളിന സുസ്ലോവ എന്ന ഇരുപതുകാരിയുമായുണ്ടായ രണ്ടാമത്തെ പ്രണയവും ദുരന്തപര്യവസായിയായി. എന്നാല് സ്റ്റെനോഗ്രാഫറായിവന്ന അന്ന സ്നിത്കിനയാണ് അദ്ദേഹത്തിനു സംതൃപ്ത ജീവിതവും പ്രത്യാശയും നല്കിയത്. ഈ മൂന്നു സ്ത്രീകളും ദസ്തയവ്സ്കിയുടെ ജീവിതത്തിലുണ്ടാക്കിയ വര്ണ്ണവിസ്മയങ്ങള് അതീവചാരുതയോടെ ഈ കൃതിയിലവതരിപ്പിക്കുന്നു. കൂടെ എഴുത്തുകാരന്റെ അധികം അറിയപ്പെടാത്ത സാഹിത്യജീവിതവും ഹൃദ്യമായി രേഖപ്പെടുത്തുന്നു
Original price was: ₹99.00.₹90.00Current price is: ₹90.00.