Sale!
, , , ,

PRANAYATHINTE CHATHURANELLIKKAKAL

Original price was: ₹225.00.Current price is: ₹202.00.

പ്രണയത്തിന്റെ
ചതുരനെല്ലിക്കകള്‍

ജോയ് മാത്യു

ജോയ് മാത്യുവിന്റെ ഓര്‍മകളുടെ പുസ്തകം

പെട്ടെന്ന് വാനിനുള്ളില്‍ എന്തോ അപരിചിതത്വം മണത്തു. ഞാന്‍ വാനിനകത്തേക്കു നോക്കി. അപ്പോഴാണ് കണ്ടത്, മങ്കി ക്യാപ്പും കറുത്ത സൈ്വറ്ററും ധരിച്ച ഒരു താടിക്കാരന്‍ പിറകില്‍ ഇരിക്കുന്നു. ആരാണത്? ഞങ്ങളുടെ സംഘത്തില്‍ അങ്ങനെ ഒരാളില്ലല്ലോ… ഡ്രൈവറടക്കം വാനില്‍ ഏഴുപേരേ ഉണ്ടായിരുന്നുള്ളുവല്ലോ. എന്റെ മജ്ജയിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു… പാങ്കോങ് തടാകവും ആകാശവും ലയിച്ചുചേരുന്ന അപാരനീലിമയ്ക്കു മുന്നില്‍ മരണവുമായി നടത്തിയ ഒളിച്ചുകളിയുടെ വിസ്മയകരമായ അനുഭവമുള്‍പ്പെടെ, ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നാടകകൃത്തുമായ ജോയ് മാത്യവിന്റെ ഓര്‍മക്കുറിപ്പുകള്‍. ബോധി ബുക്സ്, ജോണ്‍ എബ്രഹാം, ഇ.എം.എസ്, മന്ദാകിനി നാരായണന്‍, ടി. സുധാകരന്‍, ജയപ്രകാശ് കുളൂര്‍, ഐ.വി. ശശി, മിഠായിത്തെരുവ്, മുംബൈ, ഡല്‍ഹി, ദുബായ്, ജനകീയ സാംസ്‌കാരികവേദി, അമ്മ അറിയാന്‍, എം.എന്‍. വിജയന്‍, കുഞ്ഞുണ്ണിമാഷ്, അഗസ്മിന്‍, ഒഡേസ, കയ്യൂര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഹമീദ് മണ്ണിശ്ശേരി, എ. അയ്യപ്പന്‍, ഹരിനാരായണന്‍, സിനിമ, നാടകം, സംഗീതം, രഞ്ജിത്ത്, യാക്കൂബ്, മധുമാഷ്, സച്ചിദാനന്ദന്‍, വി.ആര്‍. സുധീഷ്, വേണു, സാജന്‍ കുര്യന്‍, വി.എം. സതീഷ്, അവധൂതന്‍ ശശി, നാണിയമ്മ… തുടങ്ങി പല കാലങ്ങളും പല ദേശങ്ങളും പല സംഭവങ്ങളും പലപല വ്യക്തികളും കടന്നുവരുന്ന ഓര്‍മകള്‍. ഒപ്പം, മലയാളത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെക്കുറിച്ച് പ്രണയത്തിന്റെ അധരസിന്ദൂരം തൊട്ടെഴുതിയ സുദീര്‍ഘമായ കുറിപ്പും.

Compare

Author: Joy Mathew
Shipping: Free

Publishers

Shopping Cart
Scroll to Top