ശാസ്ത്രജ്ഞനായ എറിക്കിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ തന്റെ കുസൃതിയായ പന്നിക്കുട്ടിയെ പിന്തുടർന്ന് അവിടേക്കെത്തുന്ന ജോർജിനു കിട്ടുന്നതാകട്ടെ പ്രപഞ്ചവിസ്മയങ്ങളിലേക്ക് കടക്കാനൊരു താക്കോൽ- ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ സൂപ്പർ കമ്പ്യൂട്ടർ കോസ്മോസ്. ഒരു ഞൊടിയിടയിൽ പ്രപഞ്ചത്തിലെവിടേയും ആരേയും എത്തിക്കാൻ കഴിവുള്ള കോസ്മോസിന്റെ സഹായത്തോടെ ജോർജും എറിക്കിന്റെ മകൾ ആനിയും കൂടി ബഹിരാകാശത്ത് എത്തുന്നു. എന്നാൽ ആ കമ്പ്യൂട്ടർ സ്വന്തമാക്കാൻ പരിശ്രമിക്കുന്ന ചിലരുടെ പ്രവർത്തനങ്ങളാൽ അവർ അവിടെ തമോഗർത്തങ്ങൾക്കു മുന്നിൽ അകപ്പെടുന്നു. പ്രപഞ്ചത്തെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങൾകൂടി ഉൾച്ചേർത്തിരിക്കുന്ന ഉദ്വേഗജനകമായ ശാസ്ത്രനോവൽ.
Original price was: ₹240.00.₹216.00Current price is: ₹216.00.