പ്രപഞ്ച
രഹസ്യങ്ങള്‍
തേടി
മീനു വേണുഗോപാല്‍
പ്രപഞ്ചത്തെയും പ്രപഞ്ചത്തിലെ ചില പ്രതിഭാസങ്ങളെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. അത്ഭുതങ്ങള്‍ നിറഞ്ഞ പ്രപഞ്ചത്തെക്കുറിച്ച് വായിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമില്ലല്ലോ. അതിനാല്‍ത്തന്നെ ഏവര്‍ക്കും മനസ്സിലാകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത് വായിക്കുവാന്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ ശാസ്ത്രബോധം മാത്രം മതിയാകും. പ്രപഞ്ചം തുടങ്ങിയതെങ്ങനെ എന്നതില്‍നിന്നും ഈ പുസ്തകവും ആരംഭിക്കുന്നു. നമുക്കിനിയും മനസ്സിലാക്കാന്‍ പറ്റാത്ത അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? അല്ലെങ്കില്‍ എവിടെനിന്ന് വന്നു എന്നൊക്കെ പഠനങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. ഒന്ന് കണ്ടെത്തുമ്പോള്‍ മറ്റൊരു പ്രശ്നം നമുക്കു മുന്നില്‍ വരും. അങ്ങനെ അനേകായിരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയും നാം കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രപഞ്ചത്തില്‍ ഇതുവരെ നാം കണ്ടെത്തി മുന്നേറിയ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇതില്‍. ഈ പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് പ്രപഞ്ചം എന്ന മഹാസാഗരത്തെ കൂടുതല്‍ അടുത്തറിയാന്‍ സാധിക്കും.
Original price was: ₹399.00.₹359.00Current price is: ₹359.00.