Publishers |
---|
Culture
Compare
Prarthanakal
₹85.00
ആരാധനയുടെ മജ്ജയാണ് പ്രാര്‍ഥന. പ്രാര്‍ഥനയില്ലാത്ത ആരാധനക്ക് ചൈതന്യമില്ല. നാം ചെയ്യുന്ന കര്‍മങ്ങളൊക്കെയും സ്വീകാര്യവും പ്രതിഫലാര്‍ഹവുമാകാന്‍ പ്രാര്‍ഥന അനിവാര്യമാണ്. ഐഹിക രക്ഷയും പാരത്രിക മോക്ഷവും ലഭ്യമാകാനതാവശ്യമാണ്. ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ നിര്‍വഹിക്കേണ്ട, വിശുദ്ധ ഖുര്‍ആനില്‍ വന്നതും പ്രവാചകചര്യയില്‍ സ്ഥിരപ്പെട്ടതുമായ പ്രാര്‍ഥനകളും ദിക്റുകളുമാണ് ഈ കൃതിയില്‍. അതിശയോക്തികരമായ കാര്യങ്ങള്‍ ഒഴിവാക്കിയതോടൊപ്പം അര്‍ഥം ലളിതമാക്കാനും അത്യാവശ്യ വിശദീകരണങ്ങള്‍ നല്‍കാനും ശ്രദ്ധിച്ചിട്ടുണ്ട്.