Prarthanayiloode Prashanthi

40.00

മനശ്ശാന്തി തേടുന്നവരാണ് മനുഷ്യരെല്ലാവരും. ജീവിതം പലപ്പോഴും നമുക്ക് വേദനകള്‍ തരുന്നു. ചിലപ്പോള്‍ മാത്രം സുഖം നല്‍കുന്നു. ഈ രണ്ടവസ്ഥകളിലും അനുഭവങ്ങളെ സ്ഥിരചിത്തതയോടെ സ്വീകരിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. അനുഗ്രഹങ്ങളില്‍ അതിരുകവിഞ്ഞ് ആഹ്ളാദിക്കരുത്. വ്യഥകളില്‍പെട്ട് ജീവിതം നഷ്ടപ്പെടുത്തുകയും അരുത്. നിയന്ത്രണം നഷ്ടപ്പെടാതെ കാറ്റിലും കോളിലും ജീവിതനൌക തുഴഞ്ഞുപോയേ മതിയാവൂ. ഈ തത്ത്വം പി.എന്‍.എം. ആലിക്കോയ ഈ കൃതിയില്‍ ലളിതമായി പ്രതിപാദിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം അവസാനിക്കാത്ത പ്രാര്‍ഥന തന്നെയാണ് ജീവിതം. ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ലളിതസുന്ദരമായ സാധാരണ വായനക്കാരെ ഉദ്ദേശിച്ച് രചിക്കപ്പെട്ട ഈ പുസ്തകം പ്രസരിപ്പിക്കുന്നത് നന്മയുടെ വെളിച്ചമാണ്.

Category:
Compare
Shopping Cart
Scroll to Top