“എന്താണ് പ്രേമം? ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ടി വരിക എന്നത് നിർഭാഗ്യകരമാണ്.
കാര്യങ്ങളുടെ സ്വാഭാവികഗതിയിൽ എല്ലാവർക്കും അറിയാൻ കഴിഞ്ഞെനെ എന്താണ് പ്രേമമെന്ന്.
പ്രേമം ആത്മാവിന്റെ ആഹാരമത്രെ, നിങ്ങൾ പട്ടിണിയിലായിരുന്നു, നിങ്ങളുടെ ആത്മാവിന് പ്രേമം
കിട്ടിയിട്ടേയില്ല. അതിനാൽ നിങ്ങൾക്കതിന്റെ രുചി അറിയില്ല. എന്താണ് ജപമെന്ന് ചോദിക്കുന്നത്
എന്താണ് ആഹാരം’ എന്ന് ചോദിക്കുന്നതുപോലെയാണ്.
പ്രേമിക്കാനും പ്രേമിക്കപ്പെടുവാനുമുള്ള പ്രാപ്തിയിൽ പൂർണ്ണമായും സൗജരാക്കപ്പെട്ടവരായിട്ടാണ്
നാമെല്ലാം ജനിക്കുന്നത്. നിറയെ പ്രേമത്തോടെയാണ് താരോ കുട്ടിയും ജനിക്കുന്നത്. പക്ഷെ
എന്താണ് പ്രേമമന്ന് ആ കുട്ടിയുടെ അച്ഛനമ്മമാർക്ക് അറിയുകയില്ല എന്നതിൽ നിന്നാണ്
പ്രശ്നമുദിക്കുന്നത് പ്രേമം പ്രേമത്തിൽ മാത്രമേ വളരുകയുള്ളൂ. പ്രേമത്തിന് പ്രേമത്തിന്റേതായ
ഒരന്തരീക്ഷം ആവശ്യമുണ്ട് -പ്രേമത്തിന്റേതായ ഒരു പരിസത്തിൽ മാത്രമേ പ്രേമം വളരുകയുള്ളൂ.
പ്രേമത്തിന് അപരനുമായി ബന്ധമൊന്നുമില്ല. പ്രേമപൂർണ്ണനായ ഒരു വ്യക്തി കേവലം പ്രേമിക്കുന്നു.
സജീവനായ ഒരു വ്യക്തി ശ്വസിക്കുകയും ഇണപാനീയങ്ങൾ കഴിക്കുകയും ഉറങ്ങുകയും
ചെയ്യുന്നതുപോലെ തന്നെ, കേവലം ഉപമിക്കുന്നു. പ്രേമം ഒരു സ്വാഭാവിക പ്രവർത്തനമാണ്. പ്രേമം
എങ്ങനെ ലഭിക്കുമെന്ന് ചിന്തിച്ചിരിക്കുന്നതിലുപരി അത് നൽകിത്തുടങ്ങുക. നിങ്ങൾ നൽകിയാൽ
നിങ്ങൾക്ക് ലഭിക്കും. മറ്റൊരു വഴിയുമില്ല.
നൽകുക, ഉപാധികളില്ലാതെ നൽകുക – അപ്പോൾ പ്രേമെന്താണെന്ന് നിങ്ങൾ അറിയും.”
₹249.00
Reviews
There are no reviews yet.