അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ഞാനും എന്നോടൊപ്പം ഏറെപ്പേരും
എത്തിയത് ഒരു മാറ്റത്തിന്റെ വേലിയേറ്റത്തിനുവേണ്ടിയാണ്… ഞാനിന്ന് ദുഃഖിതനാണ്.
വിപ്ലവങ്ങളൊക്കെ വന്നിട്ടും ഞാനാഗ്രഹിച്ച മനുഷ്യത്വത്തിന്റെയോ
സംസ്കാരത്തിന്റെയോ ഒന്നും ഇവിടെ വന്നില്ല. വോട്ട്, രാഷ്ട്രീയം എന്നിവയിൽ
എല്ലാം ഒതുങ്ങി. മാനസാന്തരം വരുത്തുന്ന വിപ്ലവം ഇവിടെ നടന്നുവോ?…”
മനുഷ്യന് ആത്മീയവും ഭൗതികവുമായ ലോകങ്ങൾ രണ്ടിലും കൂടിയ നിലനിൽപ്പാണുള്ളതെന്നും
രണ്ടും സമപധാനങ്ങളാണെന്നും വി.ടി. ഭട്ടതിരിപ്പാട് വിലയിരുത്തുന്നു. ഇവ ഇണങ്ങിച്ചേരുകതന്നെ
വേണം. പാരമ്പര്യത്തെ മുഴുവൻ ചാമ്പലാക്കുന്ന വിപ്ലവമോ വിപ്ലവത്തിനുമുന്നിൽ പേടിച്ചരണ്ട്
വാതിലടക്കുന്ന പാരമ്പര്യമോ പത്ഥ്യമല്ല.
Original price was: ₹195.00.₹175.00Current price is: ₹175.00.