പ്രിയപ്പെട്ട
യോ
മോഹന്‍ദാസ് തകിടി
ഭൂമിയില്‍ വന്നിറങ്ങുന്ന അന്യഗ്രഹജീവിയുമായി ഒരു ബാലനുണ്ടാകുന്ന ഹൃദയബന്ധത്തിന്റെ കഥ.
സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍, പ്രകാശവര്‍ഷങ്ങള്‍ക്കകലെനിന്ന് എത്തിയ അന്യഗ്രഹജീവിയുടെ കഥ. എന്നാല്‍, നാം കേട്ടിരിക്കുന്നതുപോലെ ഭൂമി ആക്രമിച്ചു കീഴടക്കി വരുതിയിലാക്കാന്‍ ആയിരുന്നില്ല ആ വിചിത്രരൂപിയുടെ വരവ്! അനന്തതയ്ക്കും അപ്പുറത്തുനിന്നുള്ള അതിഥി, ഗോപന്റെ ‘പ്രിയപ്പെട്ട യോ’ ലോഹക്കൈകളുയര്‍ത്തി നമ്മുടെ സുന്ദരഭൂമിക്ക് ഇവിടെ അഭിവാദ്യമര്‍പ്പിക്കുകയാണ്. ‘രണ്ടാം ലോക’ജീവിതവും യോയുടെ സന്ദര്‍ശനലക്ഷ്യവുമൊക്കെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ഉഷസ്സിലേക്കാണ് കുട്ടിക്കണ്ണുകള്‍ തുറിപ്പിക്കുന്നത്. ഇഹലോകത്തില്‍നിന്നു മറുലോകത്തേക്ക് ഒരു പാലം പണിയുകയാണ് കഥാകാരന്‍ ഇതില്‍.
Original price was: ₹200.00.₹180.00Current price is: ₹180.00.