Editor: Navas Moonamkal
Shipping: Free
Pro. Navas Nisar: Akakkanninte Thelicham
Original price was: ₹140.00.₹125.00Current price is: ₹125.00.
പ്രൊ. നവാസ് നിസാര്‍
അകക്കണ്ണിന്റെ തെളിച്ചം
എഡിറ്റര്‍: നവാസ് മൂന്നാംകൈ
ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് ഡല്‍ഹിയിലെ പ്രഗല്‍ഭനായ വിദ്യാഭ്യാസ വിചക്ഷണനും വിദേശകാര്യ വിദഗ്ധനുമായി വളര്‍ന്ന അതുല്യ പ്രതിഭയായിരുന്നു പ്രൊ. നവാസ് നിസാര്‍. പുറം കാഴ്ചയില്‍ അഭിരമിക്കാതെ അകക്കാഴ്ചയുടെ പൊരുള്‍ കണ്ടെത്തിയ അദ്ദേഹം ജീവിതത്തിലുടനീളം കാഴ്ചയില്ലായ്മയെ മനോഭാവം കൊണ്ട് മറികടന്നു. ഉള്‍ക്കാഴ്ചയിലൂടെ അദ്ദേഹം നാടിനെ കണ്ടു, രാജ്യത്തെ കണ്ടു, അന്തര്‍ദേശീയ ബന്ധങ്ങളെയും രാഷ്ട്രീയത്തെയും നിര്‍വ്വചിച്ചു. കാണാത്ത ക്രിക്കറ്റ് കളിയുടെ മാസ്മരിക ലോകത്തെക്കുറിച്ച് സംസാരിച്ചു. യാത്രകളെ പ്രണയിച്ചു. പ്രഭാഷണങ്ങളിലൂടെ പതിനായിരങ്ങളെ വിസ്മയിപ്പിച്ചു. എഴുത്തിന്റെ മൂര്‍ച്ച കൊണ്ട് വായനക്കാരനെ ത്രസിപ്പിച്ചു. 31-ാമത്തെ വയസ്സില്‍ ജീവിതത്തിന്റെ ചിറകൊതുക്കിയ നവാസ് നിസാര്‍ 300 വര്‍ഷത്തെ ഓര്‍മകളും അനുഭവങ്ങളും സമ്മാനിച്ചാണ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ ഹൃസ്വമായ ജീവിതം തലമുറകള്‍ക്ക് പഠിക്കാനുള്ള വലിയ പാഠപുസ്തകമാണ്.