പുതിയ കേരളം
പുതിയ ഇന്ത്യ
എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
ആശയ വ്യാഖ്യാനങ്ങളിലേര്‍പ്പെട്ട് വിയര്‍പ്പുപൊടിയാതെ ശീതീകരണമുറികളില്‍ അടയിരിക്കുവാനുള്ളതല്ല, മറിച്ച് ഈ ലോകത്തെ മാറ്റി തീര്‍ക്കുന്നതില്‍ മനുഷ്യനെ സഹായിക്കുകയും നയിക്കുകയും ചെയ്യുന്ന മഹത്തായ സിദ്ധാന്തവും തൊഴിലാളി വര്‍ഗത്തിന്റെ മൂര്‍ച്ചയേറിയ ആയുധവുമെന്ന നിലയ്ക്കാണ് മാര്‍ക്സിസം പ്രസക്തമാവുന്നത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ വലിയ മാറ്റ ങ്ങളാണ് സാമൂഹിക രാഷ്ട്രീയ രംഗത്ത് നമ്മുടെ രാജ്യത്തും പുറത്തും സംഭവിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, നവ ലിബറല്‍ ആശയങ്ങളുടെ വേലിയേറ്റം, മത വംശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച എന്നിങ്ങനെ അര നൂറ്റാണ്ടുമുമ്പ് നമ്മുടെയൊക്കെ ചിന്താമണ്ഡലത്തില്‍ പോലുമില്ലാതിരുന്ന പല ആശയങ്ങളും പ്രത്യക്ഷരൂപമാര്‍ജ്ജിക്കുകയും ഭീമാകാര രൂപംപൂണ്ട് ലോകത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും അധികാര കേന്ദ്രങ്ങളിലെത്തുകയും ചെയ്തിരിക്കുന്നു. ഈ പ്രതിഭാസങ്ങളെ കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമേ അവയ്ക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയൂ. ഗോവിന്ദന്‍ മാഷിന്റെ ഈ പുസ്തകം ഇക്കാര്യത്തിലേക്കുള്ള ഉറച്ച ചുവടുവെയ്പാണ്.
Original price was: ₹220.00.₹198.00Current price is: ₹198.00.