പുതിയ മനുഷ്യന്‍
പുതിയ ലോകം
എം. ഗോവിന്ദന്റെ ചിന്തകള്‍
എഡിറ്റര്‍: സി.ജെ. ജോര്‍ജ്
മനുഷ്യന്‍ ഇന്നോളം സൃഷ്ടിച്ചതൊക്കെയും സ്വാതന്ത്ര്യത്തിന്റെ സ്മാരകങ്ങളായി നമ്മുടെ മുന്നിലുണ്ട്. സ്ഥാപനങ്ങളായിത്തീര്‍ന്ന അവയെ പുണര്‍ന്നുകഴിഞ്ഞുകൂടുന്നതിലല്ല, അവ സൃഷ്ടിച്ച മനുഷ്യന്റെ സര്‍ഗ്ഗാത്മകതയെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നതിലാണ് സ്വാതന്ത്ര്യത്തിന്റെ അഥവാ മാനുഷികതയുടെ മുദ്രയുള്ളത്. മനുഷ്യചരിത്രം കാണിച്ചുതരുന്ന പാഠം അതാണ്. സിദ്ധികളില്‍നിന്ന് സാദ്ധ്യതകളിലേക്കു മുന്നേറുക. മതങ്ങളും കലയും ശാസ്ത്രവും ചിന്തയും സമ്പാദിച്ച മാനുഷികമൂല്യങ്ങള്‍ പുനരവലോകനം ചെയ്തും പുതുക്കിയും കൂടുതല്‍ മാനവികവും സദാചാരപരവും ധാര്‍മ്മികവുമായ ഒരു ലോകത്തെ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു; അതിന്റെ സൃഷ്ടികര്‍ത്താക്കളാകേണ്ടതും സൃഷ്ടിയായിപ്പരിണമിക്കേണ്ടതും തങ്ങള്‍തന്നെയാണെന്ന ബോധ്യത്തോടെ. മൂല്യങ്ങളുടെ സ്രഷ്ടാവായ മനുഷ്യനാണ് പരമമായ മൂല്യം എന്ന ബോധ്യമാണിവിടെയുള്ളത്. സ്വാതന്ത്ര്യം പാപമാണെന്നു വിശ്വസിക്കുകയും ചിന്തയ്ക്കും ഭാവനയ്ക്കും കടിഞ്ഞാണിടണമെന്നു വാദിക്കുകയും ചെയ്യുന്ന മതാത്മകപ്രത്യയശാസ്ത്രങ്ങള്‍ക്കും മറ്റ് അധികാരരൂപങ്ങള്‍ക്കും അതിനുള്ള വഴി കാണിച്ചുതരാനാവില്ല. എന്നാല്‍, മനുഷ്യന്റെ ചിന്താശക്തിക്ക് അതിനുള്ള കഴിവുണ്ട്–അരനൂറ്റാണ്ടുകാലം ഗോവിന്ദന്‍ മലയാളികളോടു സംസാരിച്ചതിന്റെ പൊരുളും ബലവും അതായിരുന്നു.
₹1,499.00