പുത്ര സൂത്രം
ജോണി എം.എല്‍
ജോണി എം.എല്‍ന്റെ ആദ്യനോവല്‍
സ്വയം നൂറ്റ നൂലില്‍ക്കുരുങ്ങി തീര്‍ന്നുപോകുന്ന പട്ടുനൂല്‍പ്പുഴുവിനെപ്പോലെ ജീവശ്വാസമായ വിശ്വാസങ്ങളില്‍ കുടുങ്ങിപ്പോകുന്ന ദുരന്തജീവിതങ്ങളുടെ കഥ. സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യദശകങ്ങളിലും ആദര്‍ശനിഷ്ഠയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സോഷ്യലിസ്റ്റ് തട്ടകത്തിന് കാലക്രമേണ സംഭവിച്ച അപഭ്രംശം രാമചന്ദ്രന്‍ എന്ന ആദ്യകാല സോഷ്യലിസ്റ്റ് നേതാവിന്റെ ജീവിതത്തിലൂടെ ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. ജനിച്ച മതത്തിന്റെ – ജാതിയുടെ – കുടുംബത്തിന്റെ – സമ്പത്തിന്റെ പേരില്‍ പിന്നിലേക്ക് വലിക്കപ്പെടുന്ന, ഒറ്റനിമിഷംകൊണ്ട് അതുവരെ ചെയ്തുവന്ന അദ്ധ്വാനവും ത്യാഗവുമെല്ലാം അവമതിക്കപ്പെടുകയും റദ്ദു ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയ- രാഷ്ട്രീയേതര സംഘടനകളിലേയും രാമചന്ദ്രന്മാരുടെ കഥകൂടിയാണ് പുത്രസൂത്രം.
Original price was: ₹230.00.₹196.00Current price is: ₹196.00.