വെല്ലുവിളികളെ അതിജീവിച്ച് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിലനിന്ന നാഗരികതയാണ് ഇസ്ലാമിന്റേത്. ഒരു തിരിച്ചുവരവിനുള്ള നാഗരികോര്‍ജം വേണ്ടുവോളം ഇസ്ലാമിന്റെ കൈവശമുണട്. അതേസമയം ഇന്ന് സര്‍വാധിപത്യം പുലര്‍ത്തുന്നതായിത്തോന്നുന്ന നാഗരികതകളാകട്ടെ ഒരുപാട് ദൌര്‍ബല്യഹ്ങള്‍ പേറുന്നവയുമാണ്. ഇസ്#ാമിക ലോകവും പാശ്ചാത്യ മുതലാളിത്ത ലോകവും തമ്മില്‍ പ്രത്യക്ഷമായൊരു പോരാട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ ഇരു നാഗരികതകളുടെയും ശക്തി-ദൌര്‍ബല്യങ്ങളുടെ പരിശോധനയാണ് ഈ കൃതിയുടെ കേന്ദ്ര പ്രമേയം. ഇസ്ലാമിക ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള ചിന്തകരായി അറിയപ്പെടുന്നവരാണ് ഇതിലെ ലേഖകന്മാര്‍. ഡോ. യൂസുഫുല്‍ ഖറദാവിയും ഡോ. ഹസന്‍തുറാബിയും മൌലാനാ അബുല്‍ ഹസന്‍ അലി നദ്വിയും ലോകപ്രശസ്തരായ ഇസ്ലാം മത പണ്ഡിതരാണെങ്കില്‍ റജാ ഗരോഡിയും മുറാദ് ഹോഫ്മാനും പാശ്ചാത്യ നാഗരികതയുടെ തിക്തകം അനുഭവിച്ചറിഞ്ഞ ശേഷം ഇസ്ലാമില്‍ ശാന്തി കണ്ടെത്തിയവരാണ്. അതുകൊണ്ടുതന്നെ പുതുലോകക്രമത്തില്‍ ഇസ്ലാമിന് നിര്‍വഹിക്കാനുള്ള നാഗരിക ദൌത്യങ്ങളെക്കുറിച്ചുള്ള ഇവരുടെ നിരീക്ഷണങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
₹25.00