ഖുര്‍ആനിലൂടെ
അന്‍ഫാല്‍
എ സഈദ്
ബദര്‍ ഒരു അടിത്തറ പാകലായിരുന്നു. മുസ്‌ലീം രാഷ്ട്രീയ ഉയിര്‍ത്തെഴുന്നേല്‍പിന് പ്രവാചകന്‍ ഇട്ട അടിത്തറ. സാമൂഹിക മാറ്റങ്ങള്‍ സാധ്യമാക്കുന്നതിനിടയില്‍ സംഘര്‍ങ്ങളും ഏറ്റുമട്ടലുകളും അനിവാര്യമായും ഉണ്ടാവും. അവയെ നിശ്ചയദാര്‍ഢ്യത്തോടെ അഭിമുഖീകരിക്കുക എന്നത് വിശ്വാസിയുടെ സ്വാഭാവം. ദൈവിക സഹായം പ്രതീക്ഷിച്ച് പ്രതിസന്ധികളെ സമചിത്തതയോടെ നേരിടുമ്പോള്‍ വിജയം സുനിശ്ചിതമാണ് എന്ന ദൈവിക വാഗ്ദാനത്തിന് അടിവരയിടുകയായിരുന്നു ബദര്‍. രക്തചൊരിചിലിന്റെ സന്ദേശമല്ല ബദര്‍ നല്‍കുന്നത്. മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞുനിര്‍ത്തുന്ന ശക്തികളെ ഭയപ്പെടരുത് എന്ന സന്ദേശം ബദറിലെ അനുഭവങ്ങളില്‍നിന്നു വായിക്കാന്‍ കഴിയുന്നു.
Original price was: ₹70.00.₹65.00Current price is: ₹65.00.