ഖുര്‍ആന്‍
കല
സംഗീതം
ഇസ്മാഈല്‍ റാജി ഫാറൂഖി
ലൂയിസ് ലംയാഅ് ഫാറൂഖി
വിവര്‍ത്തനം: എ.കെ അബ്ദുല്‍ മജീദ്
വിജഞാനത്തിന്റെ ഇസ്ലാമികവത്കരണം’ എന്ന ആശയത്തിന്റെ ശക്തനായ വക്താവാണ് ഇസ്മാഈല്‍ റാജി ഫാറൂഖി. ധിഷണയെ മരവിപ്പിച്ചു നിര്‍ത്തിയില്ല എന്ന കുറ്റത്തിന് ജുത ലോബിയാല്‍ വേട്ടയാടപ്പെട്ട് രക്തസാക്ഷികളായ ഇസ്മാഈല്‍ റാജി ഫാറൂഖിയും ഭാര്യ ലംയാഅ് ഫാറൂഖിയും ചേര്‍ന്ന് തയ്യാറാക്കിയ ദി കള്‍ച്ചറല്‍ അറ്റലസ് ഓഫ് ഇസ്ലാം എന്ന വിശ്വവിഖ്യാത ഗ്രന്ഥത്തില്‍നിന്നുള്ള അഞ്ച് അധ്യായങ്ങളുടെ മൊഴിമാറ്റമാണ് കൃതിയുടെ ഉള്ളടക്കം. കലിഗ്രഫി, വാസ്തുവിദ്യ, ഉദ്യാന കല, ശബ്ദ കല എന്നിവ ഖുര്‍ആന്‍ മാനദണ്ഡമാക്കി വിലയിരുത്തുന്നു ഈ അഞ്ച് അധ്യായങ്ങളും. കലാ സംഗീത പാരമ്പര്യങ്ങളുടെ ഇസ്ലാമിക മാനവും പ്രചോദനവും കൃത്യമായി അടയാളപ്പെടുത്തുന്ന ബൃഹത് പഠനം കൂടിയാണീ കൃതി.
₹55.00