ഖുര്‍ആനും
നബിചര്യയും
നവസമീപനങ്ങള്‍
എഡിറ്റര്‍
മഹമൂദ് അയ്യൂബ്
ഖുര്‍ആനും പ്രവാചകചര്യയുമാണ്, മുസ്‌ലീം ജീവിതത്തിന്റെയും, നിയമവ്യവസ്ഥ, ധാര്‍മ്മികത എന്നിവയുടെയും, രണ്ട് പ്രഥമ സ്രോതസ്സുകള്‍. ഖുര്‍ആന്‍ വിശ്വാസത്തിന്റെ അടിസ്ഥാനമാവുമ്പോള്‍ നബിചര്യ മുസ്‌ലീംകളുടെ ധാര്‍മ്മികവ്യവസ്ഥയെന്തെന്ന് നിര്‍വചിക്കുന്നു. ഐഹിക ജീവിതത്തിലെ സമൃദ്ധിയുടെയും ആനന്ദത്തിന്റെയും പരലോകമോക്ഷത്തിന്റെയും വഴികാട്ടികളാണ് രണ്ടും; വളരെ ചൈതന്യവത്തായ രീതിയില്‍ രണ്ടും സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആനിക നിയമങ്ങളുടെ പ്രായോഗികമായ വിശദീകരണമാണ് പ്രവാചകന്‍ തന്റെ ജീവിതത്തിലൂടെ വിശ്വാസികള്‍ക്ക് നല്‍കിയത്.
ഇവ്വിഷയകമായി ഐഐഐടി 2008 ല്‍ സംഘടിപ്പിച്ച് സമ്മര്‍ സ്‌കൂളില്‍ അവതരിപ്പിച്ചതാണ് ഈ സമാഹാരത്തിലെ പത്ത് ലേഖനങ്ങളും.
ലേഖനങ്ങള്‍ സമാഹരിച്ച മഹമൂദ് അയ്യൂബ് അമേരിക്കയിലെ കണക്റ്റിക്കട്ട് ഹാര്‍ട്ട്ഫഡ് സെമിനാരിയിലെ ഇസ്‌ലാമിക പഠനവിഭാഗത്തില്‍ ക്രൈസ്തവ- മുസ്‌ലീം ബന്ധങ്ങളുടെ പ്രഫസറും ഫിലഡെല്‍ഫിയ ടെംപ്ള്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഇമേറിറ്റസുമാണ്.
₹50.00