റബ്ബോനി
റോസി തമ്പി
റബ്ബോനി എന്നാല്‍ ആത്മീയഗുരു. വെളിച്ചത്തിന്റെ ആത്മ ജ്ഞാനം. റബ്ബോനി എന്ന വാക്കിന്റെ ജന്മപ്പടവുകളിലേക്ക് ഇറങ്ങിച്ചെന്നാല്‍ ഹീബ്രു ഭാഷയില്‍ ഒഴികെ മറ്റൊന്നിലേക്കും മൊഴിമാറ്റത്തിനു പിടിതരാത്ത മൗലികവഴക്കം കാണാം. അതിനാല്‍ മലയാളത്തിലും റബ്ബോനി റബ്ബോനിതന്നെ.വേദപുസ്തകത്തിലെ അങ്ങേയറ്റം ഭാവതീവ്രമായ സന്ദര്‍ ഭത്തിലാണ്, മറിയയുടെ തിരിച്ചറിവിന്റെ അകംപൊരുളില്‍ നിന്ന,് ഈ ആത്മഗതം ഉ ണ്ടാവുന്നത്. അതൊരു സംബോധനയല്ല. മലിനയെന്ന് വിളിക്കപ്പെട്ട അവള്‍ക്ക് സ്വന്തം പരിശുദ്ധി ബോധിപ്പിക്കേണ്ട കാര്യമില്ല. അവള്‍ അവളായി തുടരുന്നു.എന്നാല്‍ ആത്മജ്ഞാനത്തിന്റെ സ്വയംബോധ്യത്തില്‍ അവള്‍ ആ വാക്കിലേക്ക് എത്തുകയാണ്. ആ വാക്കിന് വേണ്ടിയാ യിരുന്നു മഗ്ദലനയുടെ ജീവിതം! അവളുടെ ജീവിതത്തില്‍ നിന്ന് ആ വാക്ക് വ്യവകലനം ചെയ്താല്‍ പിന്നെ അവള്‍ ഇല്ല. സ്വയമുരുകലിന്റെ മഹാബോധ്യത്തില്‍നിന്ന് മറിയം ആവിഷ്‌കരിച്ച പദം ഇന്നും മറക്കാനാവാത്ത വിധം സൃഷ്ടിയുടെ അമ്ലമായി നിലനില്‍ക്കുകയല്ലേ? സര്‍ഗ്ഗാത്മകതയുടെ അതിതീവ്രമായ വ്യവഹാരസ്ഥലിയിലാണ് ഈ വേദ സന്ദര്‍ഭം.മഗ്ദലനയുടെ സര്‍ഗാത്മകതയാണ് റബ്ബോനി.- സി. ഗണേഷ്
Original price was: ₹160.00.₹144.00Current price is: ₹144.00.