Sale!
, , ,

RAJA RAVIVARMA: COLONIAL INDIAYUDE CHITHRAKARAN

Original price was: ₹550.00.Current price is: ₹495.00.

രാജാ രവിവര്‍മ്മ
കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍

രൂപിക ചൗള

ഇന്ത്യന് പുരാണേതിഹാസങ്ങളുടെ ദൃശ്യാവിഷ്കാരത്തില് വിജയകരമായി അക്കാദമിക് റിയലിസം ഉപയോഗപ്പെടുത്തുകയും ഛായാചിത്രരംഗത്ത് പാശ്ചാത്യ സാങ്കേതികത അനുവര്ത്തിക്കുകയും ചെയ്ത ഇന്ത്യന് ചിത്രകാരന്മാരില് പ്രഥമസ്ഥാനീയനാണ് രാജാ രവിവര്മ്മ. ക്രോമോലിത്തോഗ്രഫിയിലേക്ക് നയിച്ച അദ്ദേഹത്തിന്റെ ചിത്രരചനാശൈലി ഭാരതീയ ഭാവനാശൈലിക്ക് എക്കാലത്തും ശക്തമായ സ്വാധീനം ചെലുത്തിയതുകൊണ്ടുതന്നെ ആധുനികകാലത്തെ സുപ്രസിദ്ധനായ ക്ലാസ്സിക്കല് ചിത്രകാരന് എന്ന നിലയിലും അദ്ദേഹം പേരെടുത്തു. ഇന്ത്യന് കാഴ്ചപ്പാടുകളില് തങ്ങിനില്ക്കുന്ന രവിവര്മ്മച്ചിത്രങ്ങളുടെ സ്വാധീനം ഇന്ത്യയിലെ സമകാലിക കലാകാരന്മാരുടെ കലാസൃഷ്ടികളിലും കാണാന് സാധിക്കുന്നുണ്ട്. കൊളോണിയല് ഇന്ത്യന് വ്യവസ്ഥിതിയിലെ രവിവര്മ്മയുടെ സാമ്പ്രദായിക പശ്ചാത്തലവും പരിതഃസ്ഥിതികളും എന്തായിരുന്നു, ഈ സാമൂഹികചുറ്റുപാട് സഞ്ചാരപ്രേമിയായ ചിത്രകാരനായി മാറാന് അദ്ദേഹത്തെ എങ്ങനെ സഹായിച്ചു എന്നതിന്റെ വിവരണം കൂടിയാണ് ഈ പുസ്തകം. ഒട്ടനവധി ചിത്രങ്ങളുള്പ്പെടുത്തിയിരിക്കുന്ന ഈ പുസ്തകത്തില്, വിവിധ രാജകുടുംബങ്ങള്, മ്യൂസിയങ്ങള് എന്നിവ കൂടാതെ സ്വകാര്യശേഖരത്തില് നിന്നുവരെയുള്ള ചിത്രങ്ങളും ഉള്ക്കൊള്ളിച്ചിരിക്കുന്നു. ഒപ്പം, ഇന്നേവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങളും ഫോട്ടോകളും കത്തുകളും ചരിത്രരേഖകളും ചേര്ത്തിരിക്കുന്നു. രവിവര്മ്മയുടെ ചിത്രരചനാശൈലിയെ ആഴത്തില് സമീപിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഈ കൃതി എല്ലാ വായനക്കാര്ക്കും ഹൃദ്യമാകും. – വിവ: പി. പ്രകാശ്

Guaranteed Safe Checkout

AUTHOR: RUPIKA CHAWLA
SHIPPING: FREE

Publishers

Shopping Cart
RAJA RAVIVARMA: COLONIAL INDIAYUDE CHITHRAKARAN
Original price was: ₹550.00.Current price is: ₹495.00.
Scroll to Top