റാം മനോഹര്‍ ലോഹ്യ
ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവും സോഷ്യലിസ്റ്റ് നേതാവുമായ റാം മനോഹര്‍ ലോഹ്യയുടെ ജീവിതം ആധുനിക ഇന്ത്യയുടെ സംഭവ ബഹുലവും നാടകീയവുമായ ചരിത്രം കൂടിയാണ്. ലോഹ്യയുടെ ചിന്തകള്‍ ഇന്ത്യയുടെ സാമൂഹിക ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്. അധികാരത്തിനോ മറ്റെന്തെങ്കിലിനുമോ വേണ്ടി ഒരു തരം വിട്ടുവീഴ്ചയും ചെയ്യാത്ത പോരാളിയായിരുന്നു അവസാന നിമിഷം വരെയും അദ്ദേഹം.കേരളത്തിലെ സോഷ്യലിസ്റ്റ് നേതാക്കളിലൊരാളായ ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്, ഇന്ത്യ കണ്ട ഏറ്റവും ഉന്നത സോഷ്യലിസ്റ്റ് നേതാക്കളിലൊരാളായ ലോഹ്യയുടെ ജീവിതത്തെ ഹ്രസ്വമെങ്കിലും സമഗ്രമായി വരച്ചുകാട്ടുകയാണ് ഈ കൃതിയില്‍.
Original price was: ₹140.00.₹125.00Current price is: ₹125.00.