രണ്ട്
സംഭാഷണങ്ങള്‍
ആനന്ദുമായുള്ള അഭിമുഖം
കെ. അരവിന്ദാക്ഷന്‍
”ആധുനിക ജനാധിപത്യവ്യവസ്ഥ സ്വീകരിക്കുന്ന ഒരു രാഷ്ട്രത്തിന് സെക്കുലര്‍ ആകാതെ തരമില്ല. തിരിച്ചുപറഞ്ഞാല്‍ മതത്തെ രാഷ്ട്രീയത്തില്‍ ആനയിക്കുന്ന ഒരു രാഷ്ട്രത്തിന് ജനാധിപത്യവ്യവസ്ഥ നഷ്ടപ്പെടുകയും ചെയ്യും. മതരാഷ്ട്രങ്ങളെ ജനാധിപത്യരാഷ്ട്രങ്ങളെന്ന് ഞാന്‍ വിളിക്കില്ല. അതുപോലെ മതത്തെ വ്യാപകമായ തോതില്‍ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്ന നമ്മുടെ രാജ്യത്തെയും, ഒരു സെക്കുലര്‍ ഭരണഘടന ഉണ്ടായിട്ടുകൂടി, ജനാധിപത്യമെന്നു വിളിക്കുവാന്‍ പ്രയാസമായിക്കൊണ്ടിരിക്കുന്നു.”
ആനന്ദുമായി നടത്തുന്ന ധൈഷണികമായ രണ്ട് അഭിമുഖസംഭാഷണങ്ങള്‍. മതവിഭാഗീയതകളും രാഷ്ട്രീയ ചേരിതിരിവുകളും അസമത്വങ്ങളും അരാജകത്വവും നടമാടുന്ന വര്‍ത്തമാനകാലലോകത്തില്‍ ഏറെ പ്രസക്തമാണ് ഈ സംഭാഷണങ്ങള്‍ മുന്‍പോട്ടു വയ്ക്കുന്ന വാദങ്ങളും ആശയങ്ങളും. എസ്. പി. സി. എസ്. പ്രസിദ്ധീകരിക്കുന്ന അഭിമുഖപരമ്പരയിലെ ആദ്യത്തെ പുസ്തകമാണിത്.
Original price was: ₹130.00.₹115.00Current price is: ₹115.00.