Author: MARGY SATHY
RANGASREE
Original price was: ₹110.00.₹99.00Current price is: ₹99.00.
മാര്ഗി സതിയെ ഓര്ക്കുമ്പോള് മനസ്സിലേക്കോടിയെത്തുന്നത് ആകര്ഷകമായ അവരുടെ മുഖകാന്തിയും സൗമ്യവും കുലീനവുമായ പെരുമാറ്റവും അരങ്ങില് തിളങ്ങുന്ന അത്യന്തം അസാധാരണമായ ഭാവ സൗന്ദര്യവുമാണ്. ഇതില് ആദ്യം ഏത് എന്നു നിശ്ചയിക്കുക ദുഷ്കരംതന്നെ. കൂടിയാട്ടം-നങ്ങ്യാര്കൂത്ത് വേദികളില് സതിയോളം ആകാരസൗഷ്ഠവവും അഭിനയചാരുതയും തികഞ്ഞ മറ്റൊരു നടിയോ നര്ത്തകിയോ നാളിതുവരെ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. യുനെസ്കോയ്ക്കു വേണ്ടി കൂടിയാട്ടത്തെപ്പറ്റി ഒരു ഡോക്യുമെന്ററി നിര്മ്മിക്കുവാനും അതില് കൂടിയാട്ടത്തിലെയും നങ്ങ്യാര്കൂത്തിലെയും നാടകീയവും മര്മ്മപ്രധാനവുമായ രംഗങ്ങള് അവതരിപ്പിക്കുവാന് സതിയെ നിയോഗിക്കുവാനും കഴിഞ്ഞതില് എനിക്ക് ചെറുതല്ലാത്ത ചാരിതാര്ത്ഥ്യമുണ്ട്. അമ്പതാം വയസ്സില് തങ്ങളുടെ ആരാധകരെ അനാഥരാക്കിക്കൊണ്ട് തിരശ്ശീലയ്ക്കു പിന്നിലേക്ക് പിന്വാങ്ങിയ സതി ഇനി എത്രയോ കാലം കലാകേരളത്തെ ഉദാത്ത രസങ്ങളില് ആനന്ദിപ്പിക്കേണ്ടതായിരുന്നു. നമ്മുടെയെല്ലാം ദൗര്ഭാഗ്യമെന്നല്ലാതെ മറ്റെന്തു പറയാന്? – അടൂര് ഗോപാലകൃഷ്ണന് (അവതാരികയില് നിന്ന് )