Author: PK Sreenivasan
Shipping: Free
RATHRI MUTHAL RATHRI VARE
Original price was: ₹380.00.₹342.00Current price is: ₹342.00.
രാത്രി മുതല്‍
രാത്രി വരെ
പി.കെ ശ്രീനിവാസന്‍
ജനാധിപത്യ നിഷേധത്തിന്റെ കിന്നരിത്തലപ്പാവും അണിഞ്ഞെത്തിയ അടിയന്തരാവസ്ഥയുടെ നാല്പത്തിയേഴാം വാര്‍ഷികം ആചരിക്കുകയാണല്ലോ നാം . ഭരണഘടനാപരമായ വ്യതിയാനങ്ങള്‍ രാജവീഥിയിലൂടെ ഘോഷയാത്ര ചെയ്യുന്നത് നമുക്ക് കണ്ടില്ലെന്ന് നടിക്കേണ്ടിവരുന്നു. ഇവിടെ സാധാരണക്കാരന്റെ ചങ്കിലേല്‍ക്കുന്ന നിയമ രാഹിത്യങ്ങള്‍ വെടിയുണ്ടകളെക്കാള്‍ ഭീകരവും ഭയാനകവുമാണ് ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കുമെന്നാണല്ലോ കാള്‍ മാര്‍ക്‌സ് പറഞ്ഞത് ഇപ്പോള്‍ ചരിത്രം പ്രഹസനത്തിന്റെ രൂപഭേദങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ഇന്നത്തെ അവസ്ഥയും ആശാവഹമല്ലെന്ന് നമ്മുടെ മുന്നില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. നാം സംരക്ഷിക്കേണ്ട മൂല്യങ്ങളുടെ അച്ചുതണ്ടുകള്‍ നിരന്തരം ആടി ഉലയുന്നു കടന്നുപോയ ദുര്‍ഭൂതത്തിന്റെ വേതാളതാണ്ഡവം എന്തെല്ലാം മാര്‍ഗ്ഗങ്ങളിലെ പവിത്രവിഗ്രഹങ്ങളെ തച്ചുടച്ചെന്ന് നാം അറിഞ്ഞേ തീരു. എങ്കില്‍ മാത്രമേ ചരിത്രത്തിന്റെ മിന്നലാട്ടങ്ങള്‍ നമ്മുടെ തീവ്രസഞ്ചാരങ്ങളെ സമ്പന്നമാക്കൂ. സെലക്ടീവ് അമ്‌നീസിയ എന്ന രോഗം പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് വന്യജീവിയെപ്പോലെ ചീറിപ്പാഞ്ഞു നടന്ന അടിയന്തരാവസ്ഥ എന്ന ഇരുള്‍കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് രാത്രി മുതല്‍ രാത്രി വരെ എന്ന നോവല്‍.