Sale!
,

Rathri

Original price was: ₹180.00.Current price is: ₹160.00.

രാത്രി

എലി വിസേല്‍
പരിഭാഷ: ഡോ.കെ.ഗോവിന്ദന്‍ നായര്‍

സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ എലി വിസേലിന്റെ നാസി തടവറയിലെ അനുഭവകഥ. 1944 ലാണ് ജൂത ബാലനായ എലി വിസേലിനെ തേടി നാസി പടയാളികളെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തില്‍ വിസേല്‍ പിതാവിനൊപ്പം തടവിലാക്കപ്പെട്ടു. ഓഷ്വിറ്റ്‌സിലേയും ബുക്കന്‍ വാള്‍ഡിലേയും നാസി തടങ്കല്‍ പാളയങ്ങളിലെ നടുക്കമുളവാക്കുന്ന കാഴ്ചകള്‍ അദ്ദേഹം കണ്ടു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട നിമിഷങ്ങളായിരുന്നു അത്. ഈ ഹോളോകോസ്റ്റ് പീഡകളെ തീവ്രമായി അനുഭവിപ്പിക്കുന്ന ഓര്‍മ്മകളുടെ പുസ്തകമാണിത്.

നാസികളുടെ ക്രൂരകൃത്യങ്ങള്‍ ലോകം ഒരിക്കലും മറക്കരുത് എന്ന ലക്ഷ്യത്തോടെയാണ് നാസി ക്യാമ്പില്‍നിന്നും മുക്തിനേടിയതിനുശേഷം എലിവിസേല്‍ ജീവിച്ചത്.

”ഒരിക്കലും ഞാന്‍ മറക്കില്ല, നാസിക്യാമ്പിലെ ആദ്യരാത്രി; ജീവിതംതന്നെ കാളിമയിലാക്കിയ ആ രാത്രി.. ഒരിക്കലും ഞാന്‍ മറക്കില്ല പുക തീ വിഴുങ്ങിയ ആ കുട്ടികളുടെ നിഷ്‌കളങ്കമായ മുഖങ്ങള്‍; ആ മൃതശരീരങ്ങളില്‍ നിന്നുയിര്‍ന്ന പുക കറുപ്പിച്ച നീലാകാശം. ഒരിക്കലും ഞാന്‍ മറക്കില്ല രാത്രിയിലെ ഭീകരമായ നിശ്ശബ്ദത. ജീവിക്കണമെന്ന ചിന്തയെ പാടെ കെടുത്തിയ ആ നിശ്ശബ്ദത. ഒരിക്കലും ഞാന്‍ മറക്കില്ല എന്റെ ദൈവത്തെയും ആത്മാവിനെയും കൊന്നൊടുക്കിയ, എന്റെ സ്വപ്നങ്ങളെ പൊടിച്ചു മണ്‍തരികളാക്കിയ ആ നിമിഷങ്ങള്‍. നിശ്ശബ്ദരായിരിക്കുക എന്നതാണ് ഏറ്റവും വലിയ പാപം” – എന്ന് എലിവിസേല്‍ ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. ലോകമെമ്പാടും വിപുലമായി വായിക്കപ്പെട്ട പുസ്തകത്തിന്റെ മലയാള പരിഭാഷ.

Categories: ,
Compare

Author: Elie Wiesel
Shipping: Free

Publishers

Shopping Cart
Scroll to Top