Sale!

Raveendrante Thirakkadhakal

Original price was: ₹130.00.Current price is: ₹110.00.

രവീന്ദ്രന്റെ
തിരക്കഥകല്‍

രവീന്ദ്രന്‍

ഹരിജന്‍ , ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഒരേ തൂവല്‍പക്ഷികള്‍ തുടങ്ങിയ രവീന്ദ്രന്‍ സിനിമകളുടെ തിരക്കഥകള്‍ ഒന്നിച്ച് ഒരു പുസ്തകത്തില്‍ . തന്റെ സിനിമകളെക്കുറിച്ചുള്ള രവീന്ദ്രന്റെ കാഴ്ചപ്പാടുകളും ഈ പുസ്തകത്തിലുണ്ട്.
എഡിറ്റര്‍ : സി.എസ്. വെങ്കിടേശ്വരന്‍

 

1946 ആഗസ്തില്‍ കോഴിക്കോട്ട് ജനിച്ചു. അച്ഛന്‍ കൃഷ്ണന്‍. അമ്മ ലക്ഷ്മി. കോഴിക്കോട്ടും ബോംബെയിലുമായി വിദ്യാഭ്യാസം. ചിന്ത, കലാകൗമുദി വാരികകളില്‍ ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ആദിവാസി മേഖലകളിലും ഗ്രാമങ്ങളിലും വിദേശങ്ങളിലും വ്യാപകമായി സഞ്ചരിച്ചു. അകലങ്ങളിലെ മനുഷ്യര്‍, ബുദ്ധപഥം, സ്വിസ്സ് സ്‌കെച്ചുകള്‍, കാടിനെ നോക്കുമ്പോള്‍ ഇലകളെ കാണുന്നത്, സിനിമ സമൂഹം പ്രത്യയശാസ്ത്രം (മാതൃഭൂമി ബുക്സ്), അന്റോണിയോ ഗ്രാംഷി, സിനിമയുടെ രാഷ്ട്രീയം, കലാവിമര്‍ശംമാര്‍ക്സിസ്റ്റ് മാനദണ്ഡം (എഡിറ്റര്‍) എന്നിവ പ്രധാന കൃതികള്‍. ഹരിജന്‍ (തെലുഗു), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഒരേ തൂവല്‍പ്പക്ഷികള്‍ എന്നീ കഥാചിത്രങ്ങളും ഒട്ടേറെ ഡോക്യുമെന്ററി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനലിനുവേണ്ടി എന്റെ കേരളം എന്ന ശീര്‍ഷകത്തില്‍ ഒരു യാത്രാവിവരണ ദീര്‍ഘപരമ്പര നിര്‍മിച്ചവതരി പ്പിച്ചു. ഒരേ തൂവല്‍പ്പക്ഷികള്‍ക്ക് ഏറ്റവും മികച്ച ചിത്രത്തിനുള്ളതടക്കം മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ജി.അരവിന്ദന്റെ ജീവിതത്തെയും രചനകളെയും പരാമര്‍ശിച്ച് രചിച്ച മൗനം സൗമനസ്യം എന്ന ലഘുചിത്രത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചു. കലാസാംസ്‌കാരിക വിഷയങ്ങളെക്കുറിച്ച് ആനുകാലികങ്ങളില്‍ എഴുതുകയും ടെലിവിഷന്‍ ചാനലുകള്‍ക്ക് പരിപാടികള്‍ രചിക്കുകയും ചെയ്യുന്നു. ഭാര്യ: എന്‍.ചന്ദ്രിക. മകന്‍: തഥാഗതന്‍. വിലാസം: കപിലവസ്തു, പോട്ടോര്‍ പി.ഒ, തിരൂര്‍, മുളങ്കുന്നത്തുകാവ്, തൃശ്ശൂര്‍ . 2011 ജൂലൈ 4-ന് നിര്യാതനായി.

 

 

Category:
Guaranteed Safe Checkout

Author: Raveendran

Shipping: Free

Publishers

Shopping Cart
Raveendrante Thirakkadhakal
Original price was: ₹130.00.Current price is: ₹110.00.
Scroll to Top