Shopping cart

Sale!

Rayyatuvari: Company Statum Political Economyum

റയ്യത്തുവാരി

കമ്പനിസ്റ്റേറ്റും പൊളിറ്റിക്കല്‍ എക്കോണമിയും: മലബാര്‍ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങള്‍

അഭിലാഷ് മലയില്‍

പറമ്പ്-പുരയിട ചട്ടക്കൂടിലൂടെ കാര്‍ഷികനിബദ്ധമായി മാത്രം കേരളസാമൂഹ്യവ്യവസ്ഥയെ വിശകലനം ചെയ്യുന്ന സാമ്പ്രദായിക ചരിത്രരചനകള്‍ക്കുള്ള ശക്തമായി തിരുത്താണ് പണിവൈവിധ്യങ്ങളെയും തൊഴിലന്വേഷണങ്ങളെയും കച്ചവടബന്ധങ്ങളെയും പൂര്‍വോപരി റയ്യത്തുവാരിയെയും മുന്നില്‍ കൊണ്ടുവരുന്ന ഈ പഠനം. മലയില്‍ അവതരിപ്പിക്കുന്ന ഗതകാലത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ അവഗണിച്ച് പത്തൊമ്പതാംനൂറ്റാണ്ടിന്റെ മുമ്പുള്ള മലയാളചരിത്രം ഇനി അനാവരണം ചെയ്യാനാകില്ല. വരുംകാലങ്ങളില്‍ കേരളചരിത്രരചനയുടെ നെടുംതൂണുകളിലൊന്നായിരിക്കും ഈ കൃതി. – മഹ്മൂദ് കൂരിയ

സാംസ്‌കാരിക ചരിത്രരചന ലോക രീതിയായി മാറിയ ഈ കാലത്ത് സാമ്പത്തിക ചരിത്രത്തിന് പുതിയ വഴികളും ജ്ഞാനവും തെളിച്ചെടുക്കാന്‍ കഴിയുമെന്ന് അടിവരയിടുന്ന ഈ പഠനം പൂര്‍വ്വാധുനികകാല മലബാറിന്റെ ചരിത്രമെഴുതുന്നവരും ചരിത്രരചനാ വിജ്ഞാനീയത്തെ ഗൗരവമായി സമീപിക്കുന്നവരും കേരള ചരിത്രത്തെ പൊതുവേ അറിയാന്‍ ശ്രമിക്കുന്നവരും നിര്‍ബന്ധമായും വായിക്കേണ്ട കൃതിയാണ്. – ദിനേശന്‍ വടക്കിണ്ടിയില്‍

വ്യാപാരബന്ധങ്ങള്‍ എങ്ങനെയാണ് ഭൂ-അവകാശങ്ങളെ മാറ്റിമറിച്ചതെന്ന് പരിശോധിക്കുന്ന മികച്ച രചനയാണ് അഭിലാഷ് മലയിലിന്റേത്. ദക്ഷിണേന്ത്യയിലെ റയ്യത്തുവാരി വ്യവസ്ഥയെക്കുറിച്ചുള്ള പുനരാലോചനയിലേക്കും നമ്മെ ഈ പുസ്തകം പ്രേരിപ്പിക്കുന്നുണ്ട്. – ദിലീപ് മേനോന്‍

Original price was: ₹290.00.Current price is: ₹260.00.

Buy Now

Author: Abhilash Malayil
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.