Shopping cart

Sale!

ROYAL MASSACRE

Categories: ,

റോയല്‍
മാസെക്കര്‍

ജയ് എന്‍.കെ

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ ‘ഹിസ്റ്റോറിക്കല്‍ ക്രൈം ഫിക്ഷണല്‍ സ്റ്റോറി’ ആണ് ‘റോയല്‍ മാസെക്കര്‍’. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഭരണാധികാരം നിലനിര്‍ത്തിയിരുന്ന ഏക ഹിന്ദുരാജകുടുംബമായിരുന്ന നേപ്പാളിലെ ‘ഷാ’ രാജകുടുംബത്തെ ഇല്ലാതാക്കിയ കൂട്ടക്കൊലപാതകം തെക്ക് കിഴക്കന്‍ ഏഷ്യയെ മാത്രമല്ല ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്. ഒരു പ്രണയത്തിന്റെ ബാക്കിപത്രമെന്ന് പിന്നീട് വിശേഷിക്കപ്പെട്ട ആ ദുരന്തം നേപ്പാളിന്റെ സവിശേഷമായ രാഷ്ട്രീയസാമൂഹിക ഭൂമികയില്‍ നിന്ന് കൊണ്ട് ഭാവനാത്മകമായി ചിത്രീകരിക്കുന്ന ഈ നോവല്‍ നോക്കിക്കാണുന്നത് നേപ്പാളിന്റെ ചരിത്ര,സാമൂഹിക, രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്ത്യയും നേപ്പാളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ നിറഞ്ഞ ബന്ധങ്ങളും, നേപ്പാളിലെ മാവോയിസത്തിന്റെ വളര്‍ച്ച താഴ്ചകളും, കലാപങ്ങളും, വിപ്ലവവുമെല്ലാം ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍ ഒരു രാജ്യത്തിന്റെ ചലനത്തെത്തന്നെ ഏങ്ങനെ ബാധിക്കുന്നുവെന്ന വിചിത്രമായ യാഥാര്‍ത്ഥ്യങ്ങള്‍ ഈ നോവലില്‍ കാണാം. ചരിത്രവും ഭാവനയും മിത്തും ഫാന്റസിയും ഇട കലരുന്ന ഒരു വായനാനുഭവമാണ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഈ നോവല്‍ വാഗ്ദാനം ചെയ്യുന്നത്.

Original price was: ₹420.00.Current price is: ₹378.00.

Buy Now

Author: Jai NK
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.