Sale!
, , , , , , , ,

Daaham Theeraatha Mathsyam

Original price was: ₹190.00.Current price is: ₹165.00.

ദാഹം തീരാത്ത
മഝ്യം

ജലാലുദ്ദീന്‍ റൂമി
വിവര്‍ത്തനം: വി രവികുമാര്‍

ലോകം കണ്ട ഏറ്റവും മഹാനായ മിസ്റ്റിക് കവിയാണ് ജലാലുദ്ദീന്‍ റൂമി. ഇന്ന് ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന കവിയും റുമി തന്നെ. സര്‍വ്വകാലത്തും സമകാലീനമായ ഒരു കലാവസ്തുവിനെയാണ് ക്ലാസിക് എന്നു പറയുന്നതെങ്കില്‍ അതിനേറ്റവും ഉചിതമായ ഉദാഹരണമാണ് റൂമി. ദൈവത്തെ പ്രണയഭാജനമായി കാണുന്നത് സൂഫിസത്തിന്റെ (മിസ്റ്റിക് കവിതയുടെ പൊതുവേയും) രീതിയാണെങ്കിലും റൂമിയുടെ കാര്യത്തില്‍ അതൊരു നിഷിദ്ധപ്രണയം പോലെ ഇരുണ്ടതുമാകുന്നു.

ഷംസ് – എ- തബ്രിസ് എന്ന അവധൂതനായ മിസ്റ്റിക്ക് റൂമിയുടെ ഗുരുവും കാമുകനും കാവ്യപ്രചോദനവുമായിരുന്നു. യാഥാസ്ഥിതികതയുടെ വിലക്കുകള്‍ക്കും ഭീഷണികള്‍ക്കുമൊടുവില്‍ അനിവാര്യമായ വിരഹത്തിന്റെ ഫലോദ്ഗമങ്ങളാണ് അദ്ദേഹത്തിന്റെ കവിതകളും മസ്‌നവി എന്ന ഗദ്യരൂപത്തിലുള്ള ദാര്‍ശനികഗ്രന്ഥവും. വായനക്കാരനോടു നേരിട്ടു സംസാരിക്കുന്ന, അതീതവിഷയങ്ങളെ നിത്യജീവിതത്തിന്റെ ഭാഷയും പ്രതീകങ്ങളുമായും ഇണക്കുന്ന, റൂമി ദര്‍ശനം മാറ്റിവച്ചാല്‍ ശുദ്ധകവിതയുമാണ്. ഈ പരിഭാഷയില്‍ ഊന്നല്‍ കൊടുത്തിരിക്കുന്നതും അതിനുതന്നെ.

 

Compare

Author: Jalaluddin Rumi

Translaiton: V Revikumar 

Shipping: Free

Publishers

Shopping Cart
Scroll to Top