സൈന്ധവ നാഗരികതയുടെ കണ്ടെത്തല്‍ പ്രാഗ് ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള പാരമ്പര്യ ധാരണകള്‍ക്ക് കനത്ത പരുക്കേല്പിച്ചു. വേദകാല സമൂഹത്തെക്കാള്‍ വികസിച്ചതും പൌരാണികവുമായ അവരുടെ നഗര സംവിധാനവും നിര്‍മാണ ചാതുരിയും പുരാവസ്തു ശാസ്ത്രജ്ഞരെപ്പോലും വിസ്മയിപ്പിച്ചു. എന്നാല്‍, എങ്ങനെയാണാ നാഗരികത അസ്തമിച്ചത്? വിനാശത്തിനു പിന്നില്‍ ആരായിരുന്നു? അവര്‍ പ്രകൃതിയാരാധകരായിരുന്നോ? തുടങ്ങിയ അന്വേഷണങ്ങള്‍ക്ക് ഈ കൃതി വസ്തുനിഷ്ഠമായ വിശദീകരണങ്ങള്‍ നല്കുന്നു. പുരാണങ്ങളെ ചരിത്രങ്ങളായും ചരിത്ര യാഥാര്‍ഥ്യങ്ങളെ കെട്ടുകഥകളായും കീഴ്മേല്‍ മറിക്കാന്‍ യത്നിക്കുന്നവരുണ്ട്. അസന്ദിഗ്ധമായ തെളിവുകളെയും ആധികാരിക രേഖകളെയും ആസ്പദിച്ച്, ഇത്തരം ചരിത്ര നാട്യങ്ങളെ ഇതില്‍ തുറന്നുകാട്ടുന്നു.
₹36.00