, , , , ,

Samathulanathinte Veendetuppu

50.00

സമതുലനത്തിന്റെ
വീണ്ടെടുപ്പ്

ത്വാഹാ ജാബിര്‍ അല്‍ അല്‍വാനി

ഈ ലഘുകൃതി ഖുര്‍ആനും-പ്രവാചകചര്യയും തമ്മിലുള്ള നിര്‍ണ്ണായകവും മൗലികവുമായ ബന്ധം പരിശോധിക്കുകയാണ്. പ്രാചകനെ മനസ്സാ, വാചാ, കര്‍മ്മണാ അനുകരിക്കാനുള്ള മുസ്‌ലീംകളുടെ പ്രശംസാവഹമായ അഭിനിവേശം പരിഗണിക്കുമ്പോള്‍ തന്നെ, ഹദീസുകള്‍ സമാഹരിക്കുന്നതില്‍ പണ്ഡിതന്‍മാര്‍ പല വെല്ലുവിളികളും നേരിട്ടിട്ടുണ്ട്. പ്രവാചക വചനങ്ങളുടെ ആധികാരികത, അവ നിവേദനം ചെയ്തവരുടെ സ്വഭാവശുദ്ധി, അന്നത്തെ രാഷ്ട്രീയസാഹചര്യം എന്നിവയുമായി പലപ്പോഴും ബന്ധപ്പെട്ടു കിടക്കുന്നു. പ്രവാചക ജീവിതം, വാക്കുകള്‍, കര്‍മ്മങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരണങ്ങള്‍ ക്രമേണ അതിസങ്കീര്‍ണ്ണവും വിപുലവുമായ ശേഖരമായി മാറി. ഒരു ഘട്ടത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങളെക്കാള്‍ പ്രധാനം അവ സംബന്ധിച്ചു പ്രവാചകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആണെന്നു വരെയുള്ള വാദങ്ങള്‍ ഉണ്ടായി. മതപണ്ഡിതന്‍മാര്‍ കര്‍മ്മശാസ്ത്ര പഠനങ്ങളിലും വ്യാഖ്യാനങ്ങളും മുഴുകിയതോടെ കര്‍മ്മശാസ്ത്രവും നിയമങ്ങളും പ്രഥമ സ്രോതസ്സുകളേക്കാള്‍ പ്രധാനമെന്നുവന്നു.

ഖുര്‍ആനും പ്രവാചകചര്യയും തമ്മിലുള്ള സമതുലനം പുന:സ്ഥാപിക്കുന്നതിന്റെ ആവശ്യകതയാണ് അല്‍ അല്‍വാനി ഇവിടെ ഊന്നിപ്പറയുന്നത്.

ത്വാഹാ ജാബിര്‍ അല്‍ അല്‍വാനി (1935-2016) കര്‍മ്മശാസ്ത്രം, നിയമവ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹമുള്ള സിറിയന്‍ പണ്ഡിതനായിരുന്നു. ഒ.ഐ.സിയുടെ ഫിഖ്ഹ് അക്കാദമി അംഗവും വിര്‍ജീനിയിയിലെ കോര്‍ദോബ സര്‍വകലാശാലയുടെ അധ്യക്ഷമുമായിരിക്കെയാണ് യുഎസില്‍ മരണമടയുന്നത്. അല്‍ അല്‍വാനിയുടെ ചില പുസ്തകങ്ങള്‍ ഇതിനു മുമ്പ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Compare

Author: Taha Jabir Alalwani

Shipping: Free

Publishers

Shopping Cart
Scroll to Top