Author: OK Santhosh
Shipping: Free
Samooham Sahithyam Samskaram
Original price was: ₹210.00.₹189.00Current price is: ₹189.00.
സമൂഹം
സാഹിത്യം
സംസ്‌കാരം
ഒ.കെ സന്തോഷ്
വര്‍ത്തമാനകാല ഇന്ത്യയിലെ വ്യത്യസ്ത പഠനങ്ങളുടെ വായന
ഇന്ത്യയുടെയും കേരളത്തിന്റെ തന്നെയും മുഖ്യധാരയില്‍ അര്‍ഹിക്കുന്ന ഇടം നിഷേധിക്കപ്പെട്ട ദലിത് സൗന്ദര്യശാസ്ത്രവും ഭാഷ-സാംസ്‌കാരിക പരിസരവും ഉറക്കെ കോറിയിടപ്പെടുന്ന കൃതി. ഗാന്ധിയുടെ സനാതനധര്‍മ്മത്തില്‍ തുടങ്ങി കെ.കെ കൊച്ചിന്റെയും എ.കെ രവീന്ദ്രന്റെയും ആശയ മണ്ഡലങ്ങളിലേക്ക് വ്യാപിക്കുന്ന പ്രമേയ വൈവിധ്യം. രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും സാമൂഹിക വിമര്‍ശനവും ചര്‍ച്ചയാവുന്നുണ്ടിതില്‍. പുറം വായനയില്‍ വേറിട്ടതെന്നു തോന്നുമെങ്കിലും അവയെ ചേര്‍ത്തുനിര്‍ത്തുന്ന സവിശേഷമായൊരു വിമര്‍ശനപദ്ധതി തന്നെയാണ് ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നത്. ദേശീയതലത്തില്‍ അംബേദ്കറില്‍ ആരംഭിച്ച് കേരളത്തില്‍ കെ.കെ കൊച്ച് അടക്കമുള്ള അനേകം പേരിലൂടെ വികസിച്ചുവന്ന പ്രതിസ്വരങ്ങളുടെ തുടര്‍ച്ചയാണിത്. ഈ ഗണത്തിലെ അവഗണിക്കപ്പെടാനാവാത്ത സാന്നിധ്യമായിരിക്കുകയാണ് ഗ്രന്ഥകാരന്‍ ഒ.കെ സന്തോഷ്.