Sale!
,

SANCHARIMARANGAL

Original price was: ₹220.00.Current price is: ₹198.00.

സഞ്ചാരി
മരങ്ങള്‍

കെ.ജി.എസ്

ഒരുവശത്ത് ദേശനേരത്തിന്റെ ഇത്തിരിവട്ടത്തില്‍ ക്രൂരതയുടെ സങ്കീര്‍ത്തനം. മറുവശത്ത് ഇച്ഛയെയും ക്രിയയെയും സംയോജിപ്പിച്ചുകൊണ്ട് നഷ്ടമായതിനെ വീണ്ടെടുക്കുന്ന പ്രതിരോധത്തിന്റെ ആഗ്നേയം, സമയത്തെ ശരമാരിയാക്കുന്ന പ്രതീത്യാത്മകവും നവീനവുമായ ഒരു പോര്‍മുറയുടെ കണ്ടെത്തല്‍. ഒരു ഭാഗത്ത്, ദളിതനായകന്റെ തള്ളവിരല്‍ മുറിച്ച്, പകരം, നഷ്ടപരിഹാരം കല്പിക്കുന്ന അധീശനേരം, ക്രൂരനേരം. മറുഭാഗത്ത്, മുറിഞ്ഞ വിരല്‍ സ്വന്തം കൈ വീണ്ടെടുക്കുവാന്‍ കാലത്തെതന്നെ ശരപൂരമാക്കുന്ന എതിര്‍നേരം, എതിര്‍വീര്യം. ഒരുഭാഗത്ത്, കോര്‍പ്പറേറ്റ്- ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ പുനരധിവാസം എന്ന പേരില്‍ നടത്തുന്ന ആവാസഹത്യ. മറുഭാഗത്ത് കുടിയൊഴിക്കപ്പെടുന്ന, കുടി മുടിക്കപ്പെടുന്ന ആദിവാസി ഗോത്ര, ദളിത-ജനകീയ വിഭാഗങ്ങളുടെ ധീരമായ ചെറുത്തുനില്പ്. തള്ളവിരല്‍അറുക്കല്‍ പ്രതിരോധകര്‍ത്താവിനെ ദുര്‍ബ്ബലമാക്കു കയല്ല, പകരം അത് പ്രതിരോധവീര്യത്തിന്റെ ഇന്ധനമാകുന്നു.

Categories: ,
Guaranteed Safe Checkout

Author: KGS
Shipping: Free

Publishers

Shopping Cart
SANCHARIMARANGAL
Original price was: ₹220.00.Current price is: ₹198.00.
Scroll to Top