ഇന്ത്യയെ തിരിച്ചു പിടിക്കണം. ബഹുസ്വരതയും ജനാധിപത്യവും സ്വാതന്ത്ര്യവും തിരിച്ചു പിടിക്കണം…. എല്ലായിടത്തും അക്രമാസക്തമാകുന്ന വർഗ്ഗീയതയുടെ ഭാഷ. ചോരയും കരിയും പുരണ്ട ദുരന്തവൃത്താന്തങ്ങളാൽ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ദിനേന നിറയുകയാണ്. ഇരകളുടെ കൂട്ടത്തിൽ ന്യൂനപക്ഷവും ദളിതരും. എഴുത്തുകാരും കലാകാരന്മാരും വേട്ടയാടപ്പെടുന്നു. സ്വതന്ത്രചിതയ്ക്ക് നേരെ ആക്രോശിക്കുന്നു. ഇന്ത്യയ്ക്ക് മീതേ ഭയം വിതയ്ക്കുകയാണ് സംഘപരിവാർ…… അണിയറയിലൊ….. രാജ്യത്തെ സമ്പൂർണ്ണമായി കോർപ്പറേറ്റുകൾക്ക് ഏൽപ്പിച്ചുകൊടുക്കുന്നു. റയിൽവെ സ്റ്റേഷൻ മുതൽ പ്രതിരോധമേഖലവരെ സ്വകാര്യവൽക്കരിക്കുന്നു. രാജ്യത്തിന്റെ പൊതുസമ്പത്ത് മോഡി തന്റെ ഇഷ്ടക്കാർക്ക് കാഴ്ചവെക്കുന്നു…. അതേ, രാജ്യദ്രോഹികളിൽ നിന്ന് ഇന്ത്യയെ തിരിച്ചുപിടിക്കണം. അത് നമ്മുടെ ഉത്തരവാദിത്വമാണ്
₹120.00