, ,

Sanketika Vidhyayude Manushyvirudhamukam

15.00

നാഗരികതയുടെ ഉത്ഥാനപതനങ്ങളെ നിര്‍ണയിക്കുന്നതില്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്ക് അനല്‍പമായ പങ്കുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യയുടെ വികാസപരിണാമങ്ങളില്‍ അത് കൈകാര്യം ചെയ്യുന്നവരുടെ ലോകവീക്ഷണവും സാമൂഹ്യ പ്രതിബദ്ധതയും ശക്തമായ സ്വാധീനം സൃഷ്ടിക്കുന്നു. ശാസ്ത്ര സമൂഹത്തിന്റെ നിര്‍മാണാത്മകമായ ലോകവീക്ഷണവും സാമൂഹ്യ പ്രതിബദ്ധതയും മധ്യകാല ഇസ്ലാമിക നാഗരികതയെ പുഷ്കലമാക്കുന്നതിന് സഹായകമായ പ്രധാന ഘടകങ്ങളായിരുന്നു. ഇന്ന് വികലമായ ലോകവീക്ഷണവും ദുരഭിമാനവുമുള്ള ശാസ്ത്രജ്ഞന്മാര്‍ ശാസ്ത്ര സാങ്കേതികവിദ്യകളെ തെറ്റായ വഴികളിലൂടെയാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക ലോകം അനുഭവിക്കുന്ന കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇതിന് അടിവരയിടുന്നു. മനുഷ്യ വിരുദ്ധമായ ആധുനിക സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന മാനസികവും പാരിസ്ഥിതികവുമായ സങ്കീര്‍ണതകള്‍ സംക്ഷിപ്തമായി ഈ കൃതിയില്‍ വിശകലനം ചെയ്യപ്പെടുന്നു. ആധുനിക പാശ്ചാത്യ നാഗരികതയുമായി നേരിട്ട് സംവദിക്കാനവസരം ലഭിച്ച എഴുത്തുകാരിയാണ മര്‍യം ജമീല.

Buy Now
Compare

Author: Mariyam Jameela
Translator: Zakir Mulakara

Publishers

Shopping Cart
Scroll to Top