Author: KR Kishore
Shipping: Free
Sardar
Original price was: ₹320.00.₹288.00Current price is: ₹288.00.
സര്‍ദാര്‍
കെ.ആര്‍ കിഷോര്‍
ഇന്ത്യന്‍ റിപ്പബ്ലിക്കിലെ പ്രഥമ രക്തസാക്ഷിയുടെ ജീവിതകഥ
സ്വാതന്ത്ര്യത്തിന്റെയും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെയും നേട്ടങ്ങളും കോട്ടങ്ങളും അവലോകനം ചെയ്യുവാന്‍ നാം മുതിരുന്ന ഈ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യത്തെ രക്തസാക്ഷിയായ സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ ജീവചരിത്രം വായിച്ചു പഠിക്കുന്നത് അത്യന്തം അര്‍ത്ഥപൂര്‍ണ്ണമായ ഒരു പ്രവൃത്തിയാണ്. കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും വലിയ തെളിവാണ് സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ രക്തസാക്ഷിത്വം. ഇന്ത്യ, റിപ്പബ്ലിക്കായ അതേദിവസമാണ് – 1950 ജനുവരി 26 – സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ നേതൃത്വം നല്കി നടത്തിയ ‘പൗരാവകാശജാഥ’യെ നിഷ്ഠുരമായി റിപ്പബ്ലിക്കന്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ തല്ലിച്ചതച്ചതും സര്‍ദാര്‍ ഗോപാലകൃഷ്ണനെ ഇഞ്ചിഞ്ചായി തല്ലിച്ചതച്ചു വധിച്ചതും. ഇത്തരത്തിലുള്ള മര്‍ദ്ദകവാഴ്ച റിപ്പബ്ലിക്കന്‍ ഭരണഘടന ഉറപ്പുനല്കുന്ന പൗരാവകാശങ്ങളുടെയും ജനാധി പത്യസ്വാതന്ത്ര്യങ്ങളുടെയും നഗ്‌നമായ ലംഘനമായിരുന്നു. ഭരണഘടനയുടെ ഉള്ളടക്കവും പുറംതോടും വലിച്ചുകീറി കുപ്പത്തൊട്ടിയിലെറിഞ്ഞ് മതരാഷ്ട്രസ്ഥാപനാര്‍ത്ഥം മനുസ്മൃതിയെ കാലോചിതഭാഷയില്‍ പുനരവതരിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളാണ് നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ദാര്‍ ഗോപാലകൃഷ്ണനും സഖാക്കളും നടത്തിയ ത്യാഗസുരഭിലമായ പോരാട്ടത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും പ്രോജ്ജ്വലസ്മരണകള്‍ ഈ കാലഘട്ടത്തില്‍ നാമേറ്റെടുക്കേണ്ട പോരാട്ടങ്ങളില്‍ നമുക്ക് അങ്കക്കവചമാകും എന്നതില്‍ സംശയമില്ല. – എം എ ബേബി