Author: Jeevan Job Thomas
Shipping: Free
SARGONMADHAM
Original price was: ₹270.00.₹243.00Current price is: ₹243.00.
സര്‍ഗോന്മാദം
ജീവന്‍ ജോബ് തോമസ്
‘നിത്യജീവിതമുണ്ടാക്കുന്ന അനേകം അടിമ വ്യവസ്ഥകളുടെ തടവറയില്‍ അകപ്പെട്ട മനുഷ്യന്‍ പൂര്‍ണ്ണതയെ തിരയുന്നതിന്റെ ചരിത്രമാണ് ‘സര്‍ഗോന്മാദം’. മനുഷ്യന്‍ ഒരു പൂര്‍ണ്ണ ജീവിയാകുന്നത് ഭാവനയുടെയും യുക്തിയുടെയും അടിസ്ഥാന പ്രേരണകളെ തുല്യപ്രാധാന്യത്തോടെ ജീവിതത്തിലേക്ക് കൂട്ടിയിണക്കുമ്പോഴാണ് എന്ന തത്വചിന്തയെ സൂക്ഷ്മവും സമഗ്രവുമായി പഠനവിധേയമാക്കുകയാണ് ഇവിടെ. കുട്ടിക്കാലത്തെ സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ സാമ്പത്തിക സമ്മര്‍ദ്ദങ്ങളിലൂടെ അടിമത്വത്തിന്റെ തടവറകളിലേക്ക് മനുഷ്യര്‍ തളയ്ക്കപ്പെടുന്നതില്‍ തുടങ്ങി സര്‍ഗാത്മകതയുടെ അനന്തസാധ്യതകള്‍ കൊണ്ട് ആ തടവറകളെ ഭേദിക്കുന്നതിന്റെ വഴികളെ കണ്ടെത്തുന്നതിലേക്ക് അത് സഞ്ചരിക്കുന്നു. സര്‍ഗാത്മകതയുടെ പൂര്‍ണ്ണതകൊണ്ട് അനശ്വരരായ ലിയനാര്‍ഡോ ഡാവിഞ്ചി, അല്‍ഹസന്‍ അല്‍ ഹാഷം, ഗെയ്ഥേ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, ജോര്‍ജ് മെലിയസ്, ജയിംസ് കാമറൂണ്‍ തുടങ്ങിയ പ്രതിഭകളുടെ ജീവിതത്തെ പഠനവിധേയമാക്കി കൊണ്ട് മസ്തിഷ്‌കത്തിന്റെ ഏറ്റവും സൂക്ഷ്മതലങ്ങളില്‍ നിന്നും സര്‍ഗാത്മകതയുടെ സാധ്യതകള്‍ എങ്ങനെയാണ് ഉരുവം കൊള്ളുന്നത് എന്ന് കണ്ടെത്തുന്നു. ഭാവനയുടെയും കഥയുടേയും ചിത്രകലയുടെയും ആധുനികശാസ്ത്രാന്വേഷണങ്ങളുടെയും വൈകാരികാനുഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് സര്‍ഗാത്മകജീവിതത്തിന്റെ പുതിയ സ്വതന്ത്ര റിപ്പബ്ലിക്കിലേക്കുള്ള ഒരു മാനിഫസ്റ്റോ നിര്‍മ്മിക്കുകയാണ് ‘സര്‍ഗോന്മാദ’ത്തിലൂടെ ജീവന്‍ ജോബ് തോമസ്. * സര്‍ഗാത്മകതയുടെ ഏറ്റവും സൂക്ഷ്മമായ സാധ്യത അത് മനുഷ്യന്റെ ആത്യന്തിക സ്വാതന്ത്ര്യത്തെ കുറിക്കുന്നു എന്നതാണ്. അടിമത്വം എന്നാല്‍ ഒരാളുടെ സര്‍ഗാത്മകതയെ അല്പം പോലും സ്വന്തം ജീവിതത്തിലേക്ക് പ്രയോഗിക്കാനാവാത്ത അവസ്ഥയാണ്. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ ജീവിച്ച ഓരോ മനുഷ്യനും ചിലതലങ്ങളില്‍ അടിമകളാകും. ചങ്ങലകള്‍ക്കുള്ളില്‍ കിടന്നുകൊണ്ട് അത് അനുവദിക്കുന്ന ഇടങ്ങളില്‍ വച്ച് ഉടമകളും ആകും. പക്ഷെ ആത്യന്തികമായി നമ്മെ ബന്ധിച്ചിരിക്കുന്ന അടിമത്വത്തിന്റെ ചങ്ങലയെ ഭേതിക്കുമ്പോള്‍ മാത്രമേ മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥ അനുഭവം ഒരാള്‍ക്ക് സാധ്യമാവുകയൊള്ളൂ. ഒരു യന്ത്രത്തെക്കണക്ക് ഓരോ സാഹചര്യങ്ങളിലും ജോലിചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഓരോരുത്തരും ഈ പ്രതിസന്ധി അനുഭവിക്കുന്നതാണ്. യാന്ത്രികജീവിതത്തിന്റെ ബാധ്യതയില്‍ നിന്നും സര്‍ഗാത്മക ജീവിതത്തിന്റെ തുറസുകളിലേക്കുള്ള വഴികള്‍ തിരയാനുള്ള ശ്രമമാണ് ഈ പുസ്തകം. ‘