Sasneham
ടൈംപീസിനുള്ളില്‍ സ്വയം ബന്ധിച്ച് ടിപ്പിക്കല്‍ ക്ലാര്‍ക്കിന്റെ ജീവിതം നയിക്കുന്ന സദാചാരവാദിയും ഏകപത്നീവ്രതക്കാരനും നിശ്ശബ്ദ ജീവിയുമായ അച്ചുതവാര്യര്‍ക്ക് ‘ജാര’നെന്നുള്ള വിശേഷണം ലഭിക്കുന്നതോടെ അയാളുടെ ആകാശവും ഭൂമിയും മാറിപ്പോയി. യഥാര്‍ത്ഥ അച്ചുതവാര്യര്‍ ‘സട കുടഞ്ഞ്’ എഴുന്നേറ്റു. അച്ചുതവാര്യരുടെ പുരുഷമുഖം ഇവിടെ വെളിവാക്കപ്പെടുന്നു. മനസ്സിനെ ചങ്ങലയിലിട്ടിരുന്ന കപട സദാചാരമെന്ന ശത്രുരാജ്യത്തെ അയാളിലെ യോദ്ധാവ് യുദ്ധത്തില്‍ തോല്പിക്കുന്നു.
₹85.00
Out of stock