സത്യം
രാജീവ് ശിവശങ്കര്‍
അനശ്വരനടന്‍ സത്യന്റെ ജീവിതം നോവലിലൂടെ
മലയാളസിനിമയിലെ എക്കാലത്തെയും അഭിനയപ്രതിഭയായ സത്യന്റെ ജീവിതവും സിനിമയും വിഷയമാകുന്ന നോവല്‍. പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തെ നിഷ്ഠുരമായ മര്‍ദ്ദനംകൊണ്ട് അടിച്ചമര്‍ത്തുന്നതില്‍ മുന്നില്‍നിന്ന സത്യനേശന്‍ നാടാര്‍ എന്ന പോലീസുദ്യോഗസ്ഥനില്‍നിന്ന് മലയാളിമനസ്സിനെ കീഴടക്കിയ സത്യനെന്ന അനശ്വരനടനിലേക്കുള്ള കൂടുവിട്ടുകൂടുമാറല്‍ സിനിമാക്കഥയേക്കാള്‍ ഉദ്വേഗജനകവും വിസ്മയകരവുമാണ്. അദ്ധ്യാപകന്‍, പോലീസുകാരന്‍, സൈനികന്‍, നടന്‍, കുടുംബനാഥന്‍… തിരശ്ശീലയിലേക്കാള്‍ ജീവിതത്തില്‍ പലതരത്തില്‍ പകര്‍ന്നാടിയ ഒരു പ്രതിഭ കടന്നുപോയ സംഘര്‍ഷവഴികളും നിര്‍ണ്ണായകനിമിഷങ്ങളും വെല്ലുവിളികളുമെല്ലാം തീവ്രത ചോരാതെ അനുഭവിപ്പിക്കുന്ന ഈ രചന മലയാളസിനിമയുടെ രണ്ടു പതിറ്റാണ്ടിന്റെ ചരിത്രംകൂടിയാകുന്നു… രാജീവ് ശിവശങ്കറിന്റെ പുതിയ നോവല്‍
Original price was: ₹660.00.₹594.00Current price is: ₹594.00.