Author: A GROUP OF AUTHORS
Children's Literature
Compare
SATHYAVATHY
Original price was: ₹70.00.₹65.00Current price is: ₹65.00.
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ‘പുരാണകഥാപാത്രങ്ങള്‍.’ ലളിതവും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. കൃഷ്ണവര്‍ണ്ണവും മത്സ്യഗന്ധവുമുള്ള അതിസുന്ദരിയായ മുക്കുവ കന്യകയായിരുന്നു കാളി. തോണിയാത്രയ്ക്കിടെ കണ്ടുമോഹിച്ച പരാശരമുനിയില്‍നിന്ന് ഗര്‍ഭംധരിച്ച അവള്‍ ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി. ജനിച്ചുവീണയുടന്‍ പക്വതകൈവരിച്ച ആ കുഞ്ഞ് തപസ്സിനുപോയി. അവന്‍ വ്യാസന്‍ എന്നപേരില്‍ വിഖ്യാതനുമായി. പരാശരമുനിയുടെ അനുഗ്രഹത്താല്‍ കന്യകയായിത്തന്നെ കാളി പിതാവിനൊപ്പം താമസിച്ചു. പിതാവ് അവളെ സത്യവതിയെന്നും വിളിച്ചു. മഹാഭാരതത്തിന്റെ കഥാഗതിയെ നിര്‍ണ്ണായകമായി സ്വാധീനിച്ച ശക്തയായ കഥാപാത്രം സത്യവതിയുടെ സംഘര്‍ഷഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ ഒരു യാത്ര.