കൽക്കി വായിക്കും മുമ്പ് ഇത് സ്വതന്ത്രമായ ഒരു കൽപിത കഥയാണെന്ന ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കൽക്കിയുടെ ജീവിതവും കലിയുഗം എന്ന സങ്കൽപ്പവും മറ്റു മഹാഭാരത – രാമായണ കഥകളെ അടിസ്ഥാനപ്പെടുത്തി അതി മനോഹരമായി സങ്കല്പിച്ചിരിക്കുന്നതാണ് ഈ കൃതി. പുസ്തകം മാത്രം ഇതിഹാസമായിട്ട് കാര്യമല്ല കഥാപാത്രങ്ങൾ കൂടി ഇതിഹാസമായി നിലനിൽക്കുന്നിടത്താണ് ഇത്തരം കൃതികളുടെ വിജയം. പ്രത്യേകിച്ച് വിവർത്തന കൃതിയാകുമ്പോൾ മൂലകൃതിയോടു കൂറ് പുലർത്തിക്കൊണ്ട് അത്തരമൊരു കാര്യം സാധ്യമാക്കാൻ പ്രയാസമാണ്. എന്നാലീ കൃതി അത്ഭുതാവഹമായി അത് സാധ്യമാക്കിയിരിക്കുന്നു. മൂലകൃതിയുടെ സൗന്ദര്യം ഒട്ടും ചോർന്നു പോകാതെ തന്നെ.
₹460.00