Sale!
, , , ,

Semitic Mathangalile Daivam

Original price was: ₹130.00.Current price is: ₹110.00.

സെമിറ്റിക് മതങ്ങളിലെ
ദൈവം

സുല്‍ഫിഖര്‍ അലി ഷാ

മതേതരത്വം, ദൈവം മരിച്ചുവോ എന്ന വിഫലമായ അന്വേഷണം തുടരുന്നതിനിടയില്‍ മൂന്നു സെമിറ്റിക് മതങ്ങളുടെ ദൈവസങ്കല്‍പ്പം താരതമ്യം ചെയ്യുകയാണീ കൃതി. ദൈവം മനുഷ്യരൂപം കൈവരിക്കുന്നു എന്ന ആശയം ഈ അപഗ്രഥനത്തില്‍ വളരെ പ്രധാനമാണ്. യഹൂദ-ക്രൈസ്തവ ദൈവ ശാസ്ത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇസ്‌ലാമിന്റെ ദൈവസങ്കല്‍പം. യഹൂദ-ക്രൈസ്തവ മതങ്ങള്‍ പുലര്‍ത്തുന്ന ദൈവസങ്കല്‍പം വിശുദ്ധവേദങ്ങളില്‍ നിന്നോ അതോ പില്‍ക്കാലത്ത് മതപുരോഹിത•ാര്‍ നല്‍കിയ വ്യാഖ്യാനങ്ങളില്‍ നിന്നോ രൂപപ്പെട്ടത് എന്നു ഗ്രന്ഥകര്‍ത്താവ് പരിശോധിക്കുന്നു. ഇസ്‌ലാം മനുഷ്യരൂപത്തിലുള്ള ദൈവം എന്ന സങ്കല്‍പ്പം പാടെ തിരസ്‌കരിക്കുന്നു. കാരണം പില്‍ക്കാലത്ത് മനുഷ്യരെ നാസ്തികത്വത്തിലേക്കും വിഗ്രഹപൂജയിലേക്കും നയിച്ചത് ഭൂമിയിലവതരിക്കുന്ന ദൈവം എന്ന ആശയമാണ്.

മതങ്ങളുടെ താരതമ്യപഠനത്തില്‍ താല്‍പര്യമുള്ള ഏതൊരാളും വായിച്ചിരിക്കേണ്ട കൃതിയാണിത്.

Compare
Shopping Cart
Scroll to Top