Sale!
, , , ,

SENOYUDE VELIPPEDUTHALUKAL

Original price was: ₹550.00.Current price is: ₹495.00.

സെനൊയുടെ
വെളിപ്പെടുത്തലുകൾ

ഇറ്റാലൊ സ്വെവൊ
പരിഭാഷ: അഡ്വ. ഇ രാജന്‍

ഇറ്റാലിയന്‍ ഭാഷയിലെ ക്ലാസിക് നോവല്‍

വിവര്‍ത്തനം ലളിതമായ ഒരു പണിയല്ല. വളരെ ശ്രമകരമാണ്. അത് രണ്ടു പാഠങ്ങള്‍ തമ്മിലുള്ള കൂടിച്ചേരല്‍ മാത്രമല്ല. അത് രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലും രണ്ടു ഭാഷകള്‍ തമ്മിലും രണ്ടു ദേശങ്ങള്‍ തമ്മിലുമുള്ള വിനിമയമാണ്. എങ്കിലും ഇക്കാര്യങ്ങള്‍ നിലനിര്‍ത്തി പരിഭാഷകന് ആവശ്യമായ സ്വാതന്ത്ര്യമെടുക്കാവുന്നതാണ്. അത് പരിഭാഷയെ ശക്തിപ്പെടുത്തുകയേയുള്ളൂ. വിവര്‍ത്തനം ഗൗരവമായ ഒരു കാര്യമായി രാജന്‍ എടുത്തു എന്നത് ഈ പുസ്തകത്തിന്റെ വായന നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. – എം.ടി. വാസുദേവന്‍ നായര്‍

യൂറോപ്യന്‍ വ്യക്തി, കുടുംബ, സമൂഹത്തിലെ പെരുമാറ്റങ്ങള്‍ ഈ നോവലില്‍ നമുക്കു പരിചയപ്പെടുന്നു. പുഴയുടെ ആഴത്തിലൂടെയോ, കരയിലെ തുരങ്കങ്ങളിലൂടെയോ പോകുന്നപോലെയാണ് ഇതിലെ ആഖ്യാനം. തുഴഞ്ഞുപോകുന്നു, തുരന്നുപോകുന്നു. – ആറ്റൂര്‍ രവിവര്‍മ്മ

ഇത്തരമൊരു പുസ്തകം കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം. അതു കണ്ടെത്തി മനോഹരമായി പരിഭാഷപ്പെടുത്തുകവഴി സ്തുത്യര്‍ഹമായ സാഹിത്യസേവനമാണ് രാജന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. – എം. മുകുന്ദന്‍

Compare

Author: Italo Svevo
Translation: Adv. E Rajan
Shipping: Free

Shopping Cart