Author: N.M. Hussain
September 11 Amerikkayude Yudha Thanthram
₹70.00
നാല് വിമാനങ്ങള്‍ റാഞ്ചി രണ്ട് മണിക്കൂറുകള്‍ക്കിടയിലായി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടും ഒരൊറ്റ അമേരിക്കന്‍ യുദ്ധവിമാനങ്ങളും ഇടപെടാന്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ട്? പൈലറ്റുമായി ആശയവിനിമയം നടക്കാതാവുമ്പോഴും നിര്‍ണിത പാതയില്‍നിന്നും വ്യതിചലിക്കുമ്പോഴും വ്യോമസേനയുടെ സഹായം തേടുക എന്ന സാമാന്യരീതി സെപ്റ്റംബര്‍ 11-ന് മാത്രം ലംഘിക്കപ്പെട്ടതെന്തുകൊണ്ടാണ്? എഫ്.ബി.ഐ. വിമാനറാഞ്ചികളായി മുദ്രകുത്തിയ 19 പേരുകളില്‍ ഒന്നുപോലും നാല് വിമാനങ്ങളിലെയും യാത്രക്കാരുടെ ലിസ്റില്‍ കാണപ്പെടാത്തതെന്തുകൊണ്ട്? ഇത്യാദി പ്രസക്തമായ പ്രശ്നങ്ഹള്‍ സവിസ്തരം വിശകലനം ചെയ്യുന്ന കൃതിയാണിത്. ‘എണ്ണയുടെ രാഷ്ട്രീയം’, സയണിസ്റ് ചാരശൃംഖല അമേരിക്കയില്‍, മാധ്യമങ്ങള്‍ മെഗാഫോണുകല്‍ തുടങ്ങിയ ഏഴ് പുതിയ അധ്യായങ്ങളും ഏതാനും അനുബന്ധങ്ങളും ഉള്‍പ്പെടുത്തിയ വിപുലീകരിച്ച പതിപ്പ്. സെപ്തംബര്‍ 11-ലെ ഭീകരാക്രണങ്ങളില്‍ അമേരിക്കന്‍ സൈനിക-ചാര-രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്ക് ആധികാരിക രേഖകളോടെ ഇതില്‍ സമര്‍ഥിക്കുന്നു.