Editor: Shivavarma
Shipping: Free
Shaheed Bhagat Singh Theranjedutha Krithikal
Original price was: ₹390.00.₹351.00Current price is: ₹351.00.
ഷഹീദ്
ഭഗത്‌സിങ്
തെരഞ്ഞെടുത്ത കൃതികള്‍
എഡിറ്റര്‍: ശിവവര്‍മ്മ
ദേശീയ സ്വാതന്ത്ര്യസമരം ചൂടുപിടിച്ചു തുടങ്ങിയ നാളുകളില്‍ ഇന്ത്യന്‍ മണ്ണില്‍ പടര്‍ന്ന ചുവന്ന ചിന്തകളാണ് ഭഗത്സിങ്ങിന്റെ വരികളിലൂടെ നമുക്ക് വായിച്ചെടുക്കാനാവുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ കമ്യൂണിസ്റ്റ് ആശയഗതികള്‍ പകര്‍ന്നു നല്കിയ ഊര്‍ജ്ജത്തെ തിരിച്ചറിയാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് ധീര വിപ്ലവകാരി ഭഗത്സിങ്ങിന്റെ ജീവിതവും ചിന്തകളും. വധശിക്ഷ കാത്ത് ലാഹോര്‍ ജയിലില്‍ കഴിഞ്ഞിരുന്ന വേളയിലും മാര്‍ക്സിസ്റ്റ് കൃതികള്‍ വായിച്ചു മനസ്സിലാക്കുവാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ഇരുപത്തിമൂന്നാം വയസ്സില്‍ തൂക്കിലേറ്റപ്പെടുന്നതിനിടയിലുള്ള കുറഞ്ഞ കാലയളവില്‍ നടത്തിയ ഭഗത്സിങ്ങിന്റെ രചനകള്‍ അമ്പരപ്പിക്കുന്ന ചരിത്രബോധവും ശാസ്ത്രീയ വീക്ഷണവും പുലര്‍ത്തുന്നവയാണ്. ശിവവര്‍മ നടത്തിയ സമാഹരണത്തിന്റെ പരിഭാഷയാണിത്. ബി ടി രണദിവെയുടെയും ബിപിന്‍ ചന്ദ്രയുടെയും പഠനങ്ങള്‍ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു.