ഷാങ്ഹായ്
സിവിക് ജോണ്‍
സിവിക് ജോണിന്റെ ആദ്യ നോവല്‍
മലയാളം ജനപ്രിയനോവലിന്റെ പഴയ അന്താരാഷ്ട്രമായ
വിഹാരത്തെ ഓര്‍മ്മിപ്പിക്കുംവിധം ഷാങ്ഹായ് എന്ന ചൈനീസ് നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നോവലിന്റെ
ചുരുള്‍നിവരുന്നത്. എന്നാല്‍ നിരവധി രാജ്യങ്ങളില്‍നിന്നുള്ള, വിവിധ സാംസ്‌കാരികപശ്ചാത്തലമുള്ള കഥാപാത്രങ്ങള്‍
ഇടപെടുന്ന ഒരു ഫിക്ഷണല്‍ സ്പെയ്സ് എന്നത് പഴയ
കാലത്തെ അപേക്ഷിച്ച് വളരെ സ്വാഭാവികമായിത്തീര്‍ന്ന ഒരു
കാലത്താണ് ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നത്.
അതുകൊണ്ടുതന്നെ സിവിക് ജോണ്‍ പറയുന്ന കഥ നമുക്ക്
അകലെയായിത്തീരുന്നില്ല എന്നു മാത്രമല്ല, നമുക്ക് സ്വയം
തിരിച്ചറിയാന്‍ കഴിയുംവിധം അടുത്തുനില്‍ക്കുന്നു.
പല തലത്തില്‍ ഷാങ്ഹായ് ജനപ്രിയനോവലിന്റെ
അന്താരാഷ്ട്രപാരമ്പര്യത്തോടു ചേര്‍ന്നുനില്‍ക്കുന്നു.
-മരിയാറോസ്
Original price was: ₹220.00.₹190.00Current price is: ₹190.00.