Sherlock Holmes Samboorna Krithikal New
Original price was: ₹3,000.00.₹2,700.00Current price is: ₹2,700.00.
വിശ്വസാഹിത്യത്തിലെ ക്ലാസിക് രചനകളാണ് ഷെർലക് ഹോംസ്കൃതികൾ. ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷകൻ പിറവി കൊണ്ട് 137 വർഷത്തിന് ശേഷവും പരിഭാഷയായും സിനിമയായും വെബ് സീരിയിലായും ലോകമെങ്ങും ഇന്നും കൊണ്ടാടപ്പെടുന്ന നിത്യവിസ്മയമായ കഥാപാത്രം.
സർ ആർതർ കോനൻ ഡോയൽ എന്ന ഇംഗ്ലീഷ് എഴുത്തുകാരൻ (1859-1930) എഴുതിയ 4 നോവലുകളും 56 കഥകളുമാണ് ഷെർലക് ഹോംസ് കൃതികളായി പരിഗണിക്കപ്പെടുന്നത്.
ചുവപ്പിൽ ഒരു പഠനം
നാൽവർ ചിഹ്നം
ബാസ്കർ വില്ലയിലെ വേട്ടനായ
ഭീതിയുടെ താഴ്‌വര എന്നീ നോവലുകളും
ഷെർലക് ഹോംസിൻ്റെ സാഹസങ്ങൾ
ഷെർലക് ഹോംസിൻ്റെ ഓർമക്കുറിപ്പുകൾ
ഷെർലക് ഹോംസിൻ്റെ തിരിച്ചുവരവ്
ഷെർലക് ഹോംസിൻ്റെ അന്ത്യപ്രണാമം
കേസ് ഡയറി
എന്നീ കഥാസമാഹരങ്ങളുമാണ് ഹോംസ്കതികൾ.
മലയാളത്തിൽ ഷെർലക് ഹോംസ് സമ്പൂർണ്ണ കൃതികൾ എന്ന രീതിയിൽ വന്ന പുസ്തകങ്ങൾ ഒരുപാട് ഭാഗങ്ങൾ വിട്ടുകളഞ്ഞാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്വതന്ത്ര വിവർത്തനങ്ങളോ പുനരാഖ്യാനങ്ങളോ ആണ് അവയെല്ലാം. 9 പുസ്തകങ്ങൾക്കൊപ്പം
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന അറിയപ്പെടാത്ത ഷെർലക് ഹോംസ് എന്ന പുസ്തകത്തിൽ ഇതുവരെ മലയാളത്തിൽ വരാത്ത 2 ഹോംസ് കഥകൾ കൂടി ഉൾപ്പെടുന്നു. ഒപ്പം ഹോംസ് കഥാപാത്രമായി വരുന്ന 2 നാടകങ്ങളും.
വ്യാസഭാരതത്തിൻ്റെ കർത്താവായ വിദ്വാൻ കെ.എസ്. പ്രകാശത്തിൻ്റെ മകനും നൂറിലധികം ക്ലാസിക് കൃതികളുടെ വിവർത്തകനുമായ കെ.പി.ബാലചന്ദ്രനാണ് ഹോംസ് പുസ്തകങ്ങൾ പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ പി.കെ.രാജശേഖരൻ്റെ സമഗ്രമായ ഹോംസ് പഠനവും.
Publishers |
---|