Author: Ranju Kilimanoor
Shipping: Free
SHERLOCK HOLMESUM MURINJA VIRALUKALUM
Original price was: ₹230.00.₹207.00Current price is: ₹207.00.
ഷെര്‍ലക് ഹോംസും
മുറിഞ്ഞ
വിരലുകളും
രഞ്ജു കിളിമാനൂര്‍
ഉദ്വേഗഭരിതമായ അലക്‌സി കഥകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ നോവല്‍.
ക്രൈം എന്നാല്‍ ജീവനാണ് അലക്‌സിക്ക്. അധികാരമില്ലാതെ സമാന്തരമായി ഒരു കേസ് അന്വേഷിക്കുന്നതിന്റെ സകല വെല്ലുവിളികളെയും അയാള്‍ മറികടക്കുന്നത് കുറ്റാന്വേഷണ കലയിലുള്ള ആത്മസമര്‍പ്പണംകൊണ്ടാണ്.
ആന്റിക് വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയുടമ രാവിലെ തന്റെ സ്ഥാപനത്തിലെത്തിയപ്പോള്‍ കാണുന്നത് തകര്‍ന്നുകിടക്കുന്ന ഷട്ടറിന്റെ പൂട്ടുകളാണ്. അകത്ത് ഏതാനും ചില ചോരപ്പാടുകളും ഒരു ഗ്ലാസില്‍ മുറിച്ചുവെച്ച നിലയില്‍ രണ്ടു വിരലുകളും! അന്വേഷണം മുന്നോട്ടു പോകവേ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. അഴിക്കുന്നതു പോയിട്ട് അനക്കുന്തോറും കൂടുതല്‍ മുറുകുന്ന ഒരു കേസ്. മുന്നിലേക്ക് നീങ്ങാനാകാതെ കൂട്ടിലടച്ചതുപോലെ പോലീസ് ഉദ്യോഗസ്ഥര്‍ നിന്ന് ചുറ്റുന്ന അന്വേഷണത്തിലേക്ക് തന്റെ സ്വതഃസിദ്ധമായ ചടുലനീക്കങ്ങളും, ചെന്നുകയറുന്ന ഇടങ്ങളിലെ ഓരോ തരിയിലൂടെയും കടന്നുപോകുന്ന സൂക്ഷ്മമായ നിരീക്ഷണപാടവവും, ചെത്തിക്കൂര്‍പ്പിച്ച ബുദ്ധിയുമായി അലക്‌സിയും അയാളുടെ സഹയാത്രികനായ ജോണും എത്തുന്നു. -അഖില്‍ കെ.
Publishers |
---|