സിദ്ദീഖ്
ചിരിയുടെ
രസതന്ത്രം
പി.എ. മഹ്ബൂബ്
പത്രപ്രവർത്തകൻ പി.എ മഹ്ബൂബിൻ്റെ ശ്രദ്ധേയമായ രചന.
സിനിമാ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച പ്രതിഭാശാലിയായിരുന്നു സംവിധായകൻ സിദ്ദീഖ്. മറ്റു കുട്ടികളെപ്പോലെ ഓടാനും ചാടാനും പാടാനും കളിക്കാനും കഴിവില്ലെന്നും എന്നാൽ മറ്റെന്തൊക്കെയോ കഴിവ് പടച്ചവൻ തനിക്ക് നല്കിയിട്ടുണ്ടെന്നും കുഞ്ഞുനാളിലേ തിരിച്ചറിഞ്ഞ സിദ്ദീഖ്, അത് കണ്ടെത്തി വളർത്തിയെടുക്കുകയായിരുന്നു. തമാശയുടെ ശക്തിയും വശ്യതയും സ്വാധീനവും മനസിലാക്കി സർഗസിദ്ധിയെ സിദ്ദീഖ് വിളയിച്ചെടുക്കുകയായിരുന്നു. ഒരു സിനിമക്കാരൻ മാത്രമല്ല സിദ്ദീഖ്; നന്മയുടെ നിറകുടം കൂടിയായിരുന്നു. ഹ്രസ്വമായ ഈ ജീവിതത്തിൽ ഏതു രംഗത്തും എങ്ങനെ ഒന്നാമനാകാമെന്ന് ചിട്ടയായ ജീവിതത്തിലൂടെ സിദ്ദീഖ് തലമുറകൾക്ക് പകർന്നു തരുന്നു..
കോമഡി സെൻസുള്ള ആളാണ് സിദ്ദീഖ് എന്ന് എനിക്ക് അന്നേ അറിയാമായിരുന്നു. സിനിമയിൽ സ്വന്തം കഴിവുകൾ തെളിയിച്ച വ്യക്തിയാണ് സിദ്ദീഖ് – ഫാസിൽ
‘ഞങ്ങളുടെ കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ആകുമായിരുന്നില്ല. സിദ്ദീഖ് ഒരു ശാന്തമായ കടലാണ്. സിദ്ദീഖ് വളരെ ഡെപ്‌തുള്ള കാലാകാരനാണ്. – ലാൽ
Original price was: ₹500.00.₹450.00Current price is: ₹450.00.