ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വചരിത്രമായ ദ ഹന്ഡ്രഡ് എന്ന പുസ്തകത്തില് രണ്ടും പത്തും സ്ഥാനങ്ങളെ യഥാക്രമം അലങ്കരിക്കുന്ന മഹാന്മാരാണ് സര് ഐസക് ന്യൂട്ടണും ആല്ബര്ട്ട് ഐന്സ്റ്റൈനും. ഭൂഗുരു ത്വാകര്ഷണം, ചലനനിയമങ്ങള് എന്നിവയെ വിശദീകരിക്കുന്ന പ്രിന്സിപിയ എന്ന ന്യൂട്ടന്റെ ഗ്രന്ഥം ബലതന്ത്രത്തിന്റെ അടി സ്ഥാനശിലയായി കണക്കാക്കുന്നു. ആല്ബര്ട്ട് ഐന്സ്റ്റൈന് രൂപം നല്കിയ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതിക ശാസ്ത്രത്തിലെ നാഴികക്കല്ലാണ്. ലോകചരിത്രത്തില് രണ്ട് വ്യത്യസ്തകാലഘട്ടത്തില് ഇടം നേടിയ ഭൗതികശാസ്ത്രജ്ഞരുടെ ജീവിതകഥ മഹച്ചരിതമാലയിലൂടെ പറയുന്നു.
Original price was: ₹70.00.₹65.00Current price is: ₹65.00.