ശിശിരത്തില്‍
ഒരില
പോള്‍ സെബാസ്റ്റിയന്‍
പോള്‍ സെബാസ്റ്റ്യന്‍ ഇരകളും വേട്ടക്കാരും നിറഞ്ഞ കാടാണ് ലോകം. ഹേമന്തവും വസന്തവും ഗ്രീഷ്മവും കടന്ന് ഓരോ കാടും ശിശിരത്തെയും സ്വീകരിച്ചേ മതിയാകൂ. കൊഴിഞ്ഞു വീഴുന്ന ഓരോ ഇലകള്‍ക്കും ഒരോ കഥ പറയാനുണ്ട്. വൃക്ഷശരീരത്തില്‍ അതു നിര്‍വ്വഹിച്ച പങ്ക് ഓര്‍ മകളില്‍ പോലുമില്ലാതെ ചാക്രികതയിലലിഞ്ഞു ചേരുകയാണ്. മഞ്ഞുതുള്ളികളില്‍ ഉറങ്ങി മഴത്തുള്ളികളില്‍ ഉണര്‍ന്ന് വേനല്‍ച്ചു. ടില്‍ വിടര്‍ന്ന് നൈമിഷികമായ ജീവിതത്തിന്റെ തുടര്‍ച്ചകള്‍ പ്രകൃ തിയില്‍ വീണ്ടും കിളിര്‍ക്കുന്നു. ഇതാണ് എല്ലാ ജീവജാലങ്ങളുടെയും കര്‍മ്മമണ്ഡലം പ്രകൃതിനിയമം. നൊമ്പരങ്ങളും പ്രതികാരവും വളം ചേര്‍ത്ത മണ്ണില്‍ ഇരകള്‍ വേട്ടക്കാരായി പുനര്‍ജനിക്കുന്നു. ഇവിടെ സംഘര്‍ഷങ്ങളുണ്ട്, പ്രകൃതിദുരന്തങ്ങളുണ്ട്. അതിജീവനത്തിന്റെ പാഠങ്ങളുണ്ട്. എല്ലാം നിയതമായ ഒരുതരം സമനിലക്കുവേണ്ടി യാണ്. ജീവിതത്തിന്റെ കാടത്തത്തെ ആവിഷ്‌കരിക്കുകയാണ് ശിശിരത്തില്‍ ഒരില എന്ന നോവല്‍. ആഖ്യാനത്തിന്റെ പുതുമയും ലളിതമായ ഭാഷാശൈലിയും ഇതിനെ ഹൃദ്യമായ വായനാനുഭവ മാക്കുന്നു.
Original price was: ₹175.00.₹150.00Current price is: ₹150.00.